Kerala

ചൂരല്‍മലയിലും മുണ്ടക്കൈയിലും കനത്ത മഴ: ബെയ്ലി പാലം താത്കാലികമായി അടച്ചു

അട്ടമല, മുണ്ടക്കൈ മേഖലകളിലെ തോട്ടങ്ങളില്‍ തൊഴിലാളികളെ പ്രത്യേക അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവേശിപ്പിക്കരുതെന്നും നിര്‍ദേശമുണ്ട്

Published by

വയനാട്:: ചൂരല്‍മലയിലും മുണ്ടക്കൈയിലും കനത്ത മഴ തുടരുന്നതിനാല്‍ ബെയ്ലി പാലം താത്കാലികമായി അടച്ചു. മഴ കുറയും വരെ പ്രദേശത്തേക്ക് ആരെയും കടത്തിവിടില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

അട്ടമല, മുണ്ടക്കൈ മേഖലകളിലെ തോട്ടങ്ങളില്‍ തൊഴിലാളികളെ പ്രത്യേക അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവേശിപ്പിക്കരുതെന്നും നിര്‍ദേശമുണ്ട്. പുഴയിലെ ഒഴുക്ക് ശക്തമായതിനെ തുടര്‍ന്ന് ബെയ്ലി പാലത്തിന്റെ സംരക്ഷണഭിത്തിക്കുള്ളിലെ മണ്ണൊലിച്ചുപോയിരുന്നു.

പാലത്തിനു ബലക്ഷയം ഉണ്ടാകാതിരിക്കാനുളള ശ്രമത്തിലാണ് നാട്ടുകാരും അധികൃതരും. സംരക്ഷണഭിത്തിക്കുള്ളില്‍ മണ്ണിട്ടു നിറയ്‌ക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by