തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യബസുകള്‍ പണിമുടക്കുന്നു. ജൂലൈ എട്ടിന് പണിമുടക്കാനാണ് തീരുമാനം.
വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക് കൂട്ടണമെന്നാണ് ആവശ്യം. ജൂലൈ 22 മുതല്‍ അനിശ്ചിതകാല സമരം നടത്താനും തീരുമാനമുണ്ട്.
ബസുടമകളുടെ യോഗത്തിലാണ് തീരുമാനം. വിദ്യാര്‍ത്ഥികളുടെ യാത്രാക്കൂലി കൂട്ടണമെന്ന് നേരത്തെയും ബസുടമകള്‍ ആവശ്യപ്പെട്ടിരുന്നു.
















