തിരുവനന്തപുരം: സര്‍ക്കാര്‍ പരിപാടികളില്‍ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം ഉപയോഗിക്കുന്നതില്‍ ഗവര്‍ണറെ എതിര്‍പ്പ് അറിയിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
സര്‍ക്കാര്‍ പരിപാടികളില്‍ ഔദ്യോഗിക ചിഹ്നങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂവെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്. മറ്റ് ചിഹ്നങ്ങള്‍ ഉപയോഗിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് വാദം.
എന്നാല്‍ ഭാരതാംബ ചിത്രത്തില്‍ എന്ത് തെറ്റാണുളളതെന്നാണ് ഗവര്‍ണര്‍ ചോദിക്കുന്നത്.ഭാരതാംബ പരിപാവനമായ സങ്കല്പമാണ്. അത് മതചിഹ്നമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: