Kottayam

മറക്കേണ്ട, കോട്ടയം ജില്ല ഹോമിയോ ആശുപത്രിയില്‍ മറവിരോഗ ഒ.പിയായ സ്മൃതി ഒ.പി തുറന്നിട്ടുണ്ട്!

Published by

കോട്ടയം: ഹോമിയോപ്പതി വകുപ്പിന്റെ കീഴില്‍ ജില്ലാ പഞ്ചായത്ത് ഏറ്റെടുത്തു നടത്തുന്ന ആദ്യത്തെ മറവിരോഗ ഒ.പിയായ സ്മൃതി കോട്ടയം ജില്ലാ ഹോമിയോ ആശുപത്രിയില്‍ തുറന്നു.
മൂന്നരലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടത്തുന്നത്. ആരംഭഘട്ടം എന്ന നിലയില്‍ ജില്ലയില്‍ പ്രവര്‍ത്തനം വിലയിരുത്തിയശേഷം വിവിധ പഞ്ചായത്തുകളിലേയ്‌ക്ക് ഇത് വ്യാപിപ്പിക്കും. കൂടുതല്‍ ബോധവല്‍ക്കരണ പരിപാടികളിലൂടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ജില്ലാ പഞ്ചായത്തും ഹോമിയോപ്പതി വകുപ്പും സംയുക്തമായി നടപ്പാക്കും. ജില്ലാ ഹോമിയോ ആശുപത്രിയില്‍ എല്ലാ ചൊവ്വാഴ്‌ച്ചയും രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്‌ക്ക് രണ്ട് വരെ സ്മൃതി ഒ.പി പ്രവര്‍ത്തിക്കും.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക