Kerala

ശ്രീകൃഷ്ണപുരം സ്വദേശിയായ യുവാവ് ട്രെയിനില്‍ നിന്ന് വീണു മരിച്ചു, അപകടം ചവിട്ടുപടിയില്‍ ഇരുന്നു യാത്ര ചെയ്യുന്നതിനിടെ

Published by

പാലക്കാട് : ശ്രീകൃഷ്ണപുരം സ്വദേശിയായ യുവാവ് ട്രെയിനില്‍ നിന്ന് വീണു മരിച്ചു. പാലക്കാട് ശ്രീകൃഷ്ണപുരം കരിമ്പുഴ സ്വദേശി കൃഷ്ണചന്ദ്രനാണ് (35) മരിച്ചത്. ട്രെയിനിന്‌റെ ചവിട്ടുപടിയില്‍ ഇരുന്ന് യാത്ര ചെയ്യുന്നതിനിടെ വാളയാര്‍ ചന്ദ്രാപുരത്ത് വെച്ച് ട്രെയിനിനും ട്രാക്കിനും ഇടയിലേക്ക് തെന്നി വീഴുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കോയമ്പത്തൂരില്‍ നിന്ന് പാലക്കാട്ടേക്ക് വരുന്നതിനിടെ പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കി.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by