Kerala

കൊച്ചിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; പെണ്‍സുഹൃത്തിന്റെ ഭര്‍ത്താവ് അറസ്റ്റില്‍

. കൊലപാതകത്തില്‍ പെണ്‍സുഹൃത്തിന് പങ്കുണ്ടോയെന്ന് പരിശോധിക്കുമെന്നും പൊലീസ്

Published by

കൊച്ചി: പള്ളുരുത്തിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്.പെണ്‍സുഹൃത്തിന്റെ ഭര്‍ത്താവായ ഷിഹാസാണ് ആഷിഖിനെ കൊല ചെയ്തത്.

ഇയാളെ കസ്റ്റഡിയിലെടുത്തെന്ന് മട്ടാഞ്ചേരി പൊലീസ് അറിയിച്ചു. പ്രതി കുറ്റം സമ്മതിച്ചെന്നും പൊലീസ് വെളിപ്പെടുത്തി.

തിങ്കളാഴ്ച വൈകിട്ട് മിനിലോറിയില്‍ രക്തം വാര്‍ന്ന നിലയിലാണ് ആഷിഖിനെ കണ്ടെത്തിയത്. പെണ്‍സുഹൃത്താണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.

ഇതിന് പിന്നാലെയാണ് പെണ്‍സുഹൃത്തിനെയും ഭര്‍ത്താവിനെയും പൊലീസ് ചോദ്യം ചെയ്തത്. കൊലപാതകത്തില്‍ പെണ്‍സുഹൃത്തിന് പങ്കുണ്ടോയെന്ന് പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by