കണ്ണൂര്‍: യുവാവ് കുളത്തില്‍ മുങ്ങി മരിച്ചു. പയ്യന്നൂരില്‍ ആണ് സംഭവം.
ഇടുക്കി സ്വദേശി അഖില്‍ അഗസ്റ്റിനാണ് മരിച്ചത്. വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം. കൂട്ടുകാരോടൊപ്പം കുളിക്കാന്‍ എത്തിയ അഖില്‍ വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്നു.
നാട്ടുകാരും സുഹൃത്തുക്കളും ചേര്‍ന്ന് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലവത്തായില്ല. മൃതദേഹം പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: