India

ഇന്ത്യയിൽ താമസിക്കുന്നെങ്കിലും ഇഷ്ടം പലസ്തീനാണ് ; പക്ഷെ ഗാസയിൽ പോയി യുദ്ധം ചെയ്യാനൊന്നും വയ്യ : തുറന്ന് പറഞ്ഞ് മുസ്ലീം യുവാവ്

Published by

ന്യൂദൽഹി : ഇന്ത്യയിൽ ജീവിക്കുന്നെങ്കിലും തനിക്ക് ഇഷ്ടം പലസ്തീനാണെന്ന് തുറന്ന് പറഞ്ഞ് മുസ്ലീം യുവാവ് . ഇസ്രായേൽ – ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സ്വകാര്യ ചാനലാണ് ഒരു സംഘം മുസ്ലീം വിശ്വാസികളോട് പലസ്തീനെ കുറിച്ചും, ഇസ്രായേലിനെ കുറിച്ചും ചോദിച്ചത് .

നിങ്ങൾക്ക് ഏത് രാജ്യമാണ് മുഖ്യം ഇന്ത്യയോ പാലസ്തീനോ? എന്നായിരുന്നു റിപ്പോർട്ടറുടെ ചോദ്യം . അതിന് കൂട്ടത്തിലുണ്ടായിരുന്ന യുവാവ് ‘ പലസ്തീൻ ‘ എന്ന് ഉത്തരം നൽകി . ആദ്യം ഒന്ന് ഞെട്ടിയ റിപ്പോർട്ടർ പിന്നീട് ‘ എന്ത്? നിങ്ങൾ ഇന്ത്യയിൽ താമസിക്കുന്നു, എന്നിട്ട് ഇന്ത്യയെക്കാൾ പലസ്തീൻ നിങ്ങൾക്ക് പ്രധാനമാണെന്ന് പറയുന്നോ ? എങ്കിൽ പിന്നെ നിങ്ങൾക്ക് ഗാസയിലേക്ക് പോയ്‌ക്കൂടെയെന്നാണ് ചോദിക്കുന്നത് .

അതിന് താൻ എന്തിന് ഗാസയിൽ പോകണമെന്ന് യുവാവ് ചോദിക്കുന്നു . ‘ ഞാൻ ഇന്ത്യയിൽ മാത്രമേ താമസിക്കൂ. ഇവിടെയാണ് സുരക്ഷിതം ‘ എന്നും യുവാവ് പറയുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by