ആലപ്പുഴ: ചരിത്രപ്രസിദ്ധമായ ചമ്പക്കുളം മൂലം ജലോത്സവത്തിന് ഔപചാരിക തുടക്കം കുറിച്ച് ലോഗോ പ്രകാശനം കേന്ദ്രമന്ത്രി സുരേഷ് ഗോപി നിര്‍വഹിച്ചു. ജൂലൈ ഒമ്പതിന് ചമ്പക്കുളം പമ്പയാറ്റില്‍ നടക്കുന്ന ജലോത്സവത്തില്‍ ഒമ്പത് ചുണ്ടന് വള്ളങ്ങളും മൂന്ന് വീതം എ ഗ്രേഡ് ഓടി, എ ഗ്രേഡ് വെപ്പ് വള്ളങ്ങളും മൂന്ന് ബി ഗ്രേഡ് വെപ്പ് വള്ളങ്ങളും പങ്കെടുക്കും.
ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി ജോളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ ജലോത്സവ സമിതി ജനറല്‍ കണ്‍വീനര്‍ കുട്ടനാട് തഹസില്‍ദാര്‍ പി.ഡി. സുധി, റേസ് കമ്മറ്റി ചെയര്മാന് എം.എസ്. ശ്രീകാന്ത്, കണ്‍വീനര്‍ എ.വി. മുരളി, പബ്ലിസിറ്റി കമ്മിറ്റി ചെയര്മാന് കെ.ജി. അരുണ്‍കുമാര്‍, കണ്‍വീനര്‍ അജിത്ത് പിഷാരത്ത്, സമിതി അംഗങ്ങളായ ജോപ്പന് ജോയ്, സി. ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: