Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

കെനിയയില്‍ ഉണ്ടൊരു സനാതന ക്ഷേത്രം

വിനീത വേണാട്ട് by വിനീത വേണാട്ട്
Jun 22, 2025, 06:55 am IST
in Varadyam
കെനിയയില്‍ മച്ചാകോസ് കൗണ്ടിയില്‍ പുതിയതായി പണിതീര്‍ത്ത സനാതന ക്ഷേത്രം

കെനിയയില്‍ മച്ചാകോസ് കൗണ്ടിയില്‍ പുതിയതായി പണിതീര്‍ത്ത സനാതന ക്ഷേത്രം

ഭാരതീയര്‍ക്ക് സ്വാഭിമാനത്തിന്റെ നിമിഷങ്ങള്‍ സമ്മാനിച്ചുകൊണ്ട് മഹത്തായൊരു സനാതന ക്ഷേത്രം കൂടി കെനിയയില്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നു. നീണ്ട 65 വര്‍ഷത്തെ കാത്തിരിപ്പുകള്‍ക്കൊടുവിലാണ് മച്ചാകോസ് കൗണ്ടിയിലെ ഹിന്ദു-സിഖ് വിഭാഗക്കാരുടെ സ്വപ്നം സഫലമായത്.

ഇതിന് ചുക്കാന്‍ പിടിച്ചതാവട്ടെ കോട്ടയം വാഴൂര്‍ സ്വദേശി സതീഷ് നായരും. 2025 ഏപ്രില്‍ 6 ന് രാമനവമി ദിനത്തില്‍ ക്ഷേത്രത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം കെനിയയിലെ ഇന്ത്യന്‍ ഹൈകമ്മീഷണര്‍ നംഗ്യ സി. ഖാംപയും ഹിന്ദു കൗണ്‍സില്‍ ഓഫ് കെനിയയുടെ ചെയര്‍പേഴ്‌സണ്‍ സുജാത കോട്ടംരാജു എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. കെനിയയിലെ ഹിന്ദു-സിഖ് സമൂഹങ്ങള്‍ക്ക് സാംസ്‌കാരികവും ആത്മീയവുമായ ഉണര്‍വേകുന്ന സുപ്രധാന കേന്ദ്രമായിരിക്കും ഈ ക്ഷേത്രം. കെനിയയിലെ 83-ാമത്തെ ക്ഷേത്രമാണിത്.

സനാതന ധര്‍മ്മമെന്ന കാലാതിവര്‍ത്തിയായ തത്വത്തില്‍ രൂഢമൂലമായ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ രാധാ കൃഷ്ണനാണ്. ശ്രീരാമ കുടുംബം, ശ്രീദുര്‍ഗ, ശ്രീ ഹനുമാന്‍, ശ്രീ ഗണപതി, ഘനശ്യാം മഹാരാജ് എന്നീ ഉപദേവതാ പ്രതിഷ്ഠകളുമുണ്ട്. തൊട്ടുചേര്‍ന്ന് ചെറിയൊരു ശിവാലയവും സ്ഥിതി ചെയ്യുന്നു. ക്ഷേത്രത്തിന് വെളിയില്‍ സിഖ് ഗുരുക്കന്മാരെ ആരാധിക്കാനുമുള്ള സംവിധാനവുമുണ്ട്.

ഉത്തര്‍പ്രദേശ്, മഹാരാഷ്‌ട്ര. പഞ്ചാബ്. ഗുജറാത്ത് തുടങ്ങി നിരവധി സംസ്ഥാനങ്ങളില്‍ നിന്നുള്ള ഹിന്ദു, സിഖ് സമുദായങ്ങള്‍ കെനിയയുടെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്നുണ്ട്.
ബ്രിട്ടീഷ് കോളനിയായിരുന്ന കെനിയക്ക് 1963 ല്‍ സ്വാതന്ത്ര്യം കിട്ടുമ്പോള്‍ മച്ചാകോസ് ടൗണായിരുന്നു തലസ്ഥാനം. ഹിന്ദു സമൂഹം ധാരാളമുണ്ടായിരുന്നു. കോളനിവാഴ്ചക്കാലത്തുതന്നെ അവര്‍ക്കായി ഏഴ് ഏക്കര്‍ ഭൂമി ബ്രിട്ടീഷുകാര്‍ നല്‍കിയിരുന്നു. 1958 ല്‍ ഒരു പ്രാര്‍ത്ഥനാ ഹാള്‍ നിര്‍മിച്ചു. തലസ്ഥാനം നെയ്‌റോബിയിലേക്ക് മാറ്റിയപ്പോള്‍ കുറേപ്പേര്‍ താമസം മാറി. സര്‍ക്കാര്‍ മൂന്ന് ഏക്കറോളം ഭൂമി പിടിച്ചെടുത്തു. ശേഷിച്ച നാലേക്കറില്‍ സനാതന ധര്‍മ സങ്കല്‍പത്തില്‍ ക്ഷേത്രം നിര്‍മിക്കണമെന്ന ആഗ്രഹം സനാതന വിശ്വാസികളില്‍ ശക്തമായി. 2022 നവംബറില്‍ ക്ഷേത്ര നിര്‍മാണം ആരംഭിച്ചു. കഴിഞ്ഞ രാമനവമി ദിനത്തില്‍ ആ സ്വപ്‌നം സാക്ഷാത്കരിക്കപ്പെട്ടു. നെയ്‌റോബിയിലുള്ള പല ക്ഷേത്രങ്ങളിലേയും തന്ത്രിമാരുടെ കാര്‍മികത്വത്തില്‍ നാല് ദിവസത്തെ വൈദികാനുഷ്ഠാനങ്ങള്‍ക്കും പൂജകള്‍ക്കും ശേഷമായിരുന്നു ഉദ്ഘാടനം. നെയ്‌റോബിയിലുള്ള ഹനുമാന്‍ ക്ഷേത്രത്തിലെ പുരോഹിതന്‍ പുനിത് മഹാരാജിന്റെ മുഖ്യ കാര്‍മികത്വത്തില്‍ 9 പുരോഹിതരാണ് പൂജാദികര്‍മങ്ങള്‍ നിര്‍വഹിച്ചത്. 1500 ഓളം ഭക്തര്‍ ചടങ്ങില്‍ പങ്കെടുത്തു. ഗുജറാത്തില്‍ നിന്നുള്ള വിശാല്‍കുമാര്‍ മെഹ്തയാണ് മുഴുവന്‍ സമയ പൂജാരി. രാവിലെ 6 മുതല്‍ 12.30 വരേയും വൈകിട്ട് 5 മുതല്‍ 7.30 വരേയുമാണ് ദര്‍ശന സമയം.

പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് ശേഷം ക്ഷേത്ര ഭാരവാഹികള്‍ ഹിന്ദു കൗണ്‍സില്‍ ഓഫ് കെനിയയുടെ ഭാരവാഹികള്‍ക്കൊപ്പം

മച്ചാകോസ് കൗണ്ടിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തനങ്ങളും ഊര്‍ജ്ജിതമാണ്. കുറേ വര്‍ഷങ്ങളായി ഇവിടെ ശാഖ പ്രവര്‍ത്തിക്കുന്നുണ്ട്. നെയ്‌റോബി ദീന്‍ ദയാല്‍ ഹൗസില്‍ നിന്നുള്ള ആര്‍എസ്എസ് പ്രചാരകരുടെ സാന്നിധ്യവും ഉദ്ഘാടന വേളയിലുണ്ടായിരുന്നു. അന്നേ ദിവസം ശാഖയും ഇവിടെ സംഘടിപ്പിച്ചു. കെനിയയിലെ ആദ്യത്തെ ആര്‍എസ്എസ് ശാഖ ആരംഭിച്ചത് മൊംബാസയിലാണ്.

സതീഷ് നായരാണ് ക്ഷേത്ര കമ്മിറ്റിയുടെ ചെയര്‍മാന്‍. ക്ഷേത്ര നിര്‍മാണത്തില്‍ ഭാഗഭാക്കായത് പുണ്യമായി കരുതുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കെനിയയിലെ ഹിന്ദു, സിഖ് സമൂഹങ്ങള്‍ക്ക് സാംസ്‌കാരികവും ഭക്തിസാന്ദ്രവുമായ അനുഭവം പ്രദാനം ചെയ്യുന്ന കേന്ദ്രമായിട്ടാണ് സനാതന ക്ഷേത്രത്തെ വിഭാവനം ചെയ്തിരിക്കുന്നത്. വരും തലമുറയിലും ഐക്യം, പാരമ്പര്യം, ആത്മീയോന്നതി എന്നിവ പരിപോഷിപ്പിക്കുന്നതിനും ഇതിലൂടെ സാധിക്കും.

 

 

Tags: Kenyaancient temple in KenyaHindu Council of Kenya
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെനിയയില്‍ വിനോദയാത്രക്കിടെ അപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ ഞായറാഴ്ച കൊച്ചിയിലെത്തിക്കും

Kerala

കെനിയയില്‍ ബസപകടം : മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുളള നടപടികള്‍ പുരോഗമിക്കുന്നു

Kerala

കെനിയയില്‍ ബസപകടത്തില്‍ 5 മലയാളികള്‍ ഉള്‍പ്പെടെ ആറ് ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടു,അപകടത്തില്‍ പെട്ടത് ഖത്തറില്‍ നിന്ന്  വിനോദയാത്ര പോയവര്‍

Business

ഇനി കെനിയയിലെ വൈദ്യുതിമേഖല അദാനി ഭരിയ്‌ക്കും; 6186 കോടി രൂപയുടെ കരാര്‍ അടുത്ത 30 വര്‍ഷത്തേക്ക്

India

കൂടുതല്‍ ചീറ്റകളെ കെനിയയില്‍ നിന്നെത്തിക്കും: കേന്ദ്രം നടപടികള്‍ തുടങ്ങി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

അമിത് ഷായുടെ നക്സൽ മുക്ത ഭാരതമെന്ന സ്വപ്നം യഥാർത്ഥ്യത്തിലേക്ക് : മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ 11 നക്സലുകൾ കീഴടങ്ങി 

വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയ നൈരാശ്യം മൂലം, 18 കാരന്‍ പിയിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.