Kerala

സുരേഷ് ഗോപി മുഖ്യവേഷത്തിലെത്തുന്ന ജാനകി vs സ്റ്റേറ്റ് ഓഫ് കേരള റിലീസ് മാറ്റി

രേഷ് ഗോപിയും അനുപമ പരമേശ്വരനും മുഖ്യവേഷങ്ങളിലെത്തുന്ന കോര്‍ട്ട് റൂം ത്രില്ലര്‍ ചിത്രം

Published by

തിരുവനന്തപുരം:കേന്ദ്രമന്ത്രി സുരേഷ് ഗോപി നായകനായ ജാനകി vs സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രം റിലീസ് ചെയ്യുന്നത് മാറ്റി. സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ച പശ്ചാത്തലത്തിലാണ് ഇത്.

സിനിമയുടെ പേര് മാറ്റാന്‍ സെന്‍സര്‍ബോര്‍ഡ് ആവശ്യപ്പെട്ടെന്ന് സൂചനയുണ്ട്. ഈ മാസം 27 നാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ് തീരുമാനിച്ചിരുന്നത്.

പ്രവീണ്‍ നാരായണനാണ് ചിത്രം സംവിധാനം ചെയ്തത്. സുരേഷ് ഗോപിയും അനുപമ പരമേശ്വരനും മുഖ്യവേഷങ്ങളിലെത്തുന്ന കോര്‍ട്ട് റൂം ത്രില്ലര്‍ ചിത്രമായ ‘ജെഎസ്‌കെ- ജാനകി vs െസ്റ്റേറ്റ് ഓഫ് കേരള’ ജൂണ്‍ 27ന് ആഗോള റിലീസായിരിക്കുമെന്ന് നിര്‍മാതാക്കള്‍ നേരത്തെ അറിയിച്ചിരുന്നു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക