Kerala

കൊട്ടിയൂർ മഹോത്സവം: കൊച്ചുവേളി -മംഗലാപുരം ജംഗ്ഷൻ അന്ത്യോദയ എക്സ്പ്രസിന്  തലശ്ശേരിയിൽ സ്പെഷ്യൽ സ്റ്റോപ്പ് അനുവദിച്ചു

Published by

തലശ്ശേരി: കൊട്ടിയൂർ മഹോത്സവത്തോടനുബന്ധിച്ച് ജൂൺ 26 മുതൽ 29 വരെ കൊച്ചുവേളി -മംഗലാപുരം ജംഗ്ഷൻ റൂട്ടിൽ സർവ്വീസ് നടത്തുന്ന അന്ത്യോദയ സൂപ്പർഫാസ്റ്റ് എക്സ്പ്രസിന് തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ താത്ക്കാലിക സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നു.

ജൂൺ 26, 28 തിയ്യതികളിൽ ട്രെയിൻ നമ്പർ-16355 കൊച്ചുവേളിയിൽ (തിരുവനന്തപുരം നോർത്ത് സ്റ്റേഷൻ) നിന്നും ആരംഭിച്ച് മംഗലാപുരത്തേക്കുള്ള യാത്രയിൽ അടുത്ത ദിവസം (27&29 തിയ്യതികളിൽ) പുലർച്ചെ 5:38 മണിക്ക് തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ എത്തുകയും 5:40 മണിക്ക് പുറപ്പെടുകയും ചെയ്യും.

തിരിച്ച് തിരുവനന്തപുരത്തേക്ക് (കൊച്ചുവേളി) ട്രെയിൻ നമ്പർ-16356 ജൂൺ 27, 29 തീയ്യതികളിൽ രാത്രി 10:20 മണിക്ക് തലശ്ശേരിയിൽ എത്തുകയും 10:22 മണിക്ക് പുറപ്പെടുകയും ചെയ്യും.

തലശ്ശേരി റെയിൽ & റോഡ് പാസഞ്ചേഴ്സ് ഫോറത്തിന്റെ അപേക്ഷയെ തുടർന്നാണ്,  തീർത്ഥാടകരുടെയും മറ്റു യാത്രികരുടെയും സൗകര്യാർത്ഥം റെയിൽവേ പ്രത്യേക സ്റ്റോപ്പ് അന്ത്യോദയ എക്സ്പ്രസിന് തലശ്ശേരിയിൽ അനുവദിച്ചത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക