കോട്ടയം: മാഞ്ഞൂരില്‍ മധ്യവയസ്ക്കനെ പാടത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മാഞ്ഞൂര്‍ പറക്കാട്ടുപറമ്പില് ബാബുവാണ് (56) മരിച്ചത്. താറാവ് നോട്ടക്കാരനായ ബാബുവിനെ മാഞ്ഞൂര്‍ സൗത്ത് കാട്ടാതടി പുവത്തിനടി പാടശേഖരത്താണ് വള്ളം മറിഞ്ഞ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
ബാബുവിനെ കാണാതെ വന്നതോടെ സമീപവാസികള്‍ അന്വേഷിച്ചപ്പോഴാണ് പാടത്ത് വെള്ളത്തില്‍ പൊങ്ങി കിടക്കുന്ന നിലയില്‍ കണ്ടത്. ഭാര്യ: ജാന്‍സി. മക്കള്‍ : ശില്പ , ശില്പി. മരുമക്കള്‍: ജോണ്സണ്, റിബേഷ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: