തലശേരി: കണ്ണൂര്‍ സര്‍വകലാശാല പാലയാട് ക്യാംപസില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റിലായി. കുറ്റ്യാടി ദേവര്‍കോവില്‍ കല്ലാന്‍കണ്ടി കെ.കെ.കുഞ്ഞഹമ്മദിനെയാണ് (59) ധര്‍മടം പൊലീസ് അറസ്റ്റ് ചെയ്തത്. ഇംഗ്ലീഷ് വിഭാഗം മേധാവിയാണ്.ഗവേഷക വിദ്യാര്‍ഥിയാണ് പരാതി നല്‍കിയത്.
2024ലാണ് കേസിനാധാരമായ സംഭവം. വിദ്യാര്‍ഥിനിയെ അധ്യാപകന്റെ ചേംബറിലും തലശേരിയിലെ ലോഡ്ജിലും എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി.
വിദ്യാര്‍ഥിനി നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ കുഞ്ഞഹമ്മദിനെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക