Kerala

മുന്‍ എംഎല്‍എ പി.ജെ. ഫ്രാന്‍സിസ് നിര്യാതനായി,മുന്‍ എംഎല്‍എ പി.ജെ. ഫ്രാന്‍സിസ് നിര്യാതനായി, വി.എസിനെ തോല്‍പ്പിച്ച നേതാവ്

1996ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മാരാരിക്കുളം മണ്ഡലത്തില്‍ വി.എസ്. അച്യുതാനന്ദനെ തോല്‍പ്പിച്ചു

Published by

ആലപ്പുഴ: കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ പി.ജെ. ഫ്രാന്‍സിസ് (88) നിര്യാതനായി. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ആലപ്പുഴയിലെ വീട്ടിലായിരുന്നു അന്ത്യം.

1996ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മാരാരിക്കുളം മണ്ഡലത്തില്‍ വി.എസ്. അച്യുതാനന്ദനെ തോല്‍പ്പിച്ചു. 1978-84 കാലഘട്ടത്തില്‍ ആലപ്പുഴ നഗരസഭയില്‍ പ്രതിപക്ഷ നേതാവായിരുന്നു. ഡിസിസി വൈസ് പ്രസിഡന്റായി ഏറെക്കാലം സേവനമനുഷ്ഠിച്ചു.

ഫ്രാന്‍സിസ് 1987,91 വര്‍ഷങ്ങളില്‍ അരൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടിയിട്ടുണ്ട്. യുഡിഎഫ് സ്ഥാനാര്‍ഥിയായി കെ.ആര്‍. ഗൗരിയമ്മയ്‌ക്കെതിരെയാണ് മത്സരിച്ചത്. പിന്നീടാണ് മാരാരിക്കുളത്തുനിന്ന് വിജയിച്ചത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by