മഞ്ചേരി: മിഠായി നല്‍കി ബാലികയെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കിയ അറുപതുകാരന് 145 വര്‍ഷം കഠിനതടവും 8.75 ലക്ഷം രൂപ പിഴയും. മലപ്പുറം സ്വദേശി കൃഷ്ണനെയാണ് ശിക്ഷിച്ചത്. മഞ്ചേരി പോക്‌സോ കോടതിയുടെതാണ് ഉത്തരവ്. 12 കാരിയായ പെണ്‍കുട്ടിയെ മിഠായി നല്‍കാമെന്നു പറഞ്ഞ് ഇയാളുടെ വാടക വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി അശ്ലീല ചിത്രങ്ങള്‍ കാണിക്കുകയും നിരന്തരം പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. 2022-23 കാലയളവിലായിരുന്നു സംഭവം. കോടതിവിധികളുടെ ചരിത്രത്തില്‍ പീഡനക്കേസില്‍ ഏറ്റവും കൂടുതല്‍കാലത്തെ ശിക്ഷയാണിതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: