ആല്‍ബര്‍ട്ട: ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ജുഡീഷ്യല്‍ നടപടികള്‍ പുരോഗമിക്കുന്നതിനാല്‍ കൂടുതല്‍ വ്യാഖ്യാനങ്ങള്‍ക്കില്ലെന്ന് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. ‘അക്കാര്യത്തില്‍ ഒരു ജുഡീഷ്യല്‍ പ്രക്രിയ നടന്നുകൊണ്ടിരിക്കുകയാണ്, അതില്‍ പ്രതികരിക്കുന്നതില്‍ താന്‍ ശ്രദ്ധിക്കേണ്ടതുണ്ട്’ ജി 7 ഉച്ചകോടിക്കിടെ നിജ്ജാര്‍വധം ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി സംസാരിച്ചോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി കാര്‍ണി പറഞ്ഞു. ‘നേരിട്ടുള്ള സഹകരണം, രാജ്യാന്തര അടിച്ചമര്‍ത്തലിനെ നേരിടേണ്ടതിന്‌റെ പ്രാധാന്യം എന്നിവയാണ് മുഖ്യമായും സംസാരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: