Kerala

മണ്ണാര്‍ക്കാട് നഗരസഭ ജനകീയ ആരോഗ്യകേന്ദ്രത്തിലെ പാരസെറ്റാമോളില്‍ കമ്പി കഷ്ണം; ആരോഗ്യവകുപ്പിനും മരുന്നുകമ്പനിക്കും പരാതി

Published by

പാലക്കാട്: മണ്ണാര്‍ക്കാട് നഗരസഭ ജനകീയ ആരോഗ്യകേന്ദ്രത്തില്‍നിന്ന് ലഭിച്ച പാരസെറ്റാമോളില്‍ കമ്പി കഷ്ണം കണ്ടെത്തി. മണ്ണാര്‍ക്കാട് സ്വദേശി ആസിഫിന്റെ മകനായി വാങ്ങിച്ച പാരസെറ്റാമോള്‍ പൊട്ടിച്ചപ്പോഴാണ് കമ്പി കഷ്ണം കണ്ടെത്തിയത്.

സംഭവത്തില്‍ ആരോഗ്യവകുപ്പിന് പരാതി നല്‍കാനൊരുങ്ങുകയാണ് കുടുംബം. സംഭവത്തില്‍ നഗരസഭയും പരാതി നല്‍കും. മരുന്ന് കമ്പനിക്കെതിരെ ആരോഗ്യവകുപ്പിനും മുഖ്യമന്ത്രിക്കും പരാതി നല്‍കുമെന്ന് ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ പ്രതികരിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക