തൃശൂര്‍: പന്തളം രാജകുടുംബാംഗവും കൈപ്പുഴ പുത്തന്‍കോയിക്കല്‍ കൊട്ടാരത്തില്‍ (വടക്കേമുറി ) പരേതയായ ഉത്രം നാള്‍ അംബാലിക തമ്പുരാട്ടിയുടേയും കോട്ടയം കുഴിപ്പുറം ഇല്ലത്ത് നാരായണന്‍ നമ്പൂതിരിയുടെയും മകനുമായ
പൂരാടം നാള്‍ കേരള വര്‍മ്മ (86) അന്തരിച്ചു. പന്തളം കൊട്ടാരത്തില്‍ അശുദ്ധി ആയതിനാല്‍ കീഴ് ആചാരപ്രകാരം പന്തളം വലിയകോയിക്കല്‍ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം 11 ദിവസം അടച്ചിടും. 12ാം ദിവസമായ 28 ന് ശുദ്ധി ക്രിയകള്‍ക്കു ശേഷമേ തുറക്കൂ.
തൃശ്ശൂര്‍ തിരുത്തൂര്‍ നടുവില്‍ മഠത്തില്‍വെച്ചായിരുന്നു അന്ത്യം. സംസ്‌കാരം ബുധനാഴ്ച 11 ന് തൃശൂരില്‍. രാജേശ്വരി വര്‍മയാണ് ഭാര്യ. മകന്‍ ദിനേശ് വര്‍മ്മ. മരുമകള്‍ സരിത വര്‍മ്മ.
സഹോദരങ്ങള്‍: പന്തളം കൊട്ടാരം വലിയ തമ്പുരാന്‍ തിരുവോണം നാള്‍ രാമവര്‍മ്മ രാജ , രാഘവ വര്‍മ്മ രാജ, രാജേശ്വരി തമ്പുരാട്ടി, പരേതരായ രാധ തമ്പുരാട്ടി, രാജരാജവര്‍മ്മ.
















