കൊച്ചി: പ്രധാനപ്പെട്ട എല്ലാ ക്ഷേത്രങ്ങളിലും ഓണ്‍ലൈനായി പൂജകള്‍ ബുക്ക് ചെയ്യാനും സംഭാവന നല്‍കാനുമുള്ള സൗകര്യം ഒരുക്കണമെന്ന് ഹൈക്കോടതി കൊച്ചി ദേവസ്വം ബോര്‍ഡിന് നിര്‍ദേശം നല്കി. ക്ഷേത്രങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റും സമൂഹമാധ്യമങ്ങളിലെ അക്കൗണ്ട് വിവരങ്ങളും പ്രധാനപ്പെട്ട ക്ഷേത്രത്തിലെ പ്രമുഖ സ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കണം. വെബ്സൈറ്റ് വഴിയോ സമൂഹമാധ്യമ അക്കൗണ്ട് വഴിയോ പണം സമാഹരിക്കാന്‍ ക്ഷേത്ര ഉപദേശക സമിതിയെ അനുവദിക്കരുത്. വ്യാജ വെബ്സൈറ്റുകളും മറ്റും വഴി പൂജ ബുക്കിംഗോ, സംഭാവന അയയ്ക്കലോ നടക്കുന്നില്ലെന്ന് ചീഫ് വിജിലന്‍സ് ഓഫീസര്‍ ഉറപ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: