Education

സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നാം ക്ലാസില്‍ 16,510 കുട്ടികള്‍ കുറഞ്ഞു, അണ്‍എയ്ഡഡില്‍ ഒരുകുട്ടി കൂടി

Published by

തിരുവനന്തപുരം: 2025-26 വര്‍ഷത്തില്‍ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ 40,906 വിദ്യാര്‍ത്ഥികള്‍ കൂടി; ഒന്നാം ക്ലാസില്‍ 16,510 കുട്ടികള്‍ കുറഞ്ഞു, ജനന നിരക്ക് കുറഞ്ഞതാണ് ഈ കുറവിന് കാരണമെന്നാണ് സര്‍ക്കാരിന്‌റെ വിലയിരുത്തല്‍.
2025-26 അധ്യയന വര്‍ഷത്തെ തലയെണ്ണല്‍ പ്രകാരം സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ 29,27,513 കുട്ടികള്‍ എന്റോള്‍ ചെയ്തു. കഴിഞ്ഞ വര്‍ഷത്തെ 28,87,607നെ അപേക്ഷിച്ച് 40,906 കുട്ടികള്‍ അധികമാണ്.
ഒന്നാം ക്ലാസില്‍ 2,34,476 കുട്ടികള്‍ എന്റോള്‍ ചെയ്തു, കഴിഞ്ഞ വര്‍ഷത്തെ 2,50,986നെ അപേക്ഷിച്ച് 16,510 കുട്ടികളുടെ കുറവുണ്ട്. 2020-ലെ ജനനനിരക്ക് (12.77) 2010-നെ (15.75) അപേക്ഷിച്ച് കുറഞ്ഞത് ഇതിന് കാരണമാണ്. അണ്‍എയ്ഡഡ് മേഖലയില്‍ 47,863 കുട്ടികള്‍ ഒന്നാം ക്ലാസില്‍ ചേര്‍ന്നു, കഴിഞ്ഞ വര്‍ഷത്തെ 47,862നെ അപേക്ഷിച്ച് ഒരു കുട്ടിയുടെ വര്‍ധന.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക