മൂവാറ്റുപുഴ : കദളിക്കാട് വഴിയാഞ്ചിറ ഭാഗത്ത് വാഹനപരിശോധനടത്തുന്നതിനിടെ എസ്ഐയെ വാഹനമിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ രക്ഷപ്പെടുത്താൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ. ഈരാറ്റുപേട്ട സ്വദേശികളായ തൊടുപുഴയിൽ താമസിക്കുന്ന കണിയാൻ കുന്ന് വീട്ടിൽ ഷാഹിദ് (27), കാരക്കോട് വീട്ടിൽ റഫ്സൽ (24) എന്നിവരെയാണ് കല്ലൂർക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.
ഓടി രക്ഷപ്പെട്ട പ്രതി ഫോണിൽ വിളിച്ചപ്പോൾ കാറുമായെത്തി അതിൽ കയറ്റി രക്ഷപ്പെടുത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: