ആലപ്പുഴ :കരീലകുളങ്ങര പൊലീസ് സ്റ്റേഷനില്‍ 2010, 2013, 2014 വര്‍ഷങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത വിവിധ കേസുകളിലെ പ്രതിയെ പൊലീസ് പിടികൂടി. കാര്‍ത്തികപ്പള്ളി ഏവൂര്‍ രതീഷ് ഭവനത്തില്‍ ഗിരീഷിനെയാണ് പിടികൂടിയത്.
സ്വര്‍ണ ചേന കൈവശം ഉണ്ടെന്നു പറഞ്ഞു വിശ്വസിപ്പിച്ച് അയല്‍വാസികളില്‍ നിന്നും സ്വര്‍ണവും പണവും വാങ്ങി കബളിപ്പിച്ചതിന് ഇയാളുടെ പേരില്‍ കേസുകളുണ്ട്. അയല്‍വാസിയായ സ്ത്രീയോട് അപമാര്യദയായി പെരുമാറിയതിനും കേസുണ്ട്.
പ്രതി ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു. എറണാകുളം ജില്ലയില്‍ പ്രതി ഒളിവില്‍ കഴിയുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: