ഫുക്കറ്റ് : ബോംബ് ഭീഷണിയെ തുടർന്ന് എയർ ഇന്ത്യയുടെ വിമാനം തായ്‌ലൻഡിൽ അടിയന്തരമായി ലാൻഡ് ചെയ്തു. ബോംബ് ഭീഷണി ലഭിച്ചതിനെ തുടർന്ന് വിമാനം തായ്‌ലൻഡിലെ ഫുക്കറ്റ് വിമാനത്താവളത്തിലാണ് ലാൻഡ് ചെയ്തത്.
ഫുക്കറ്റിൽ (എച്ച്കെടി) നിന്ന് ദൽഹിയിലേക്ക് (ഡിഇഎൽ) പോകുന്ന എയർ ഇന്ത്യയുടെ എഐ 379 വിമാനത്തിന് നേർക്കാണ് ഭീഷണി സന്ദേശം ഉയർന്നത്. വിമാനത്തിൽ ആകെ 156 യാത്രക്കാരുണ്ടായിരുന്നു. വിമാനം തായ്‌ലൻഡിലെ ഫുക്കറ്റിൽ നിന്ന് ദൽഹിയിലേക്ക് വരികയായിരുന്നു.
വിമാനം പറന്നുയർന്നതിന് ശേഷം ബോംബ് ഭീഷണി ലഭിച്ചതായും തുടർന്ന് പരിഭ്രാന്തി പരന്നതായും വിവരമുണ്ട്. സുരക്ഷാ ഏജൻസികൾ ജാഗ്രത പാലിക്കുകയും വിമാനം ഫുക്കറ്റ് വിമാനത്താവളത്തിൽ തിരികെ അടിയന്തരമായി ലാൻഡ് ചെയ്യാൻ നിർദ്ദേശം നൽകുകയുമായിരുന്നു.
അതേ സമയം എയർ ഇന്ത്യ വിമാനം AI 379 ഫുക്കറ്റ് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറങ്ങിയതായും ആവശ്യമായ സുരക്ഷാ പ്രോട്ടോക്കോൾ അനുസരിച്ച് നടപടി സ്വീകരിച്ചുവരികയാണെന്നും തായ്‌ലൻഡ് ഗതാഗത മന്ത്രാലയം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: