Kerala

ഒരു വര്‍ഷത്തോളം ബാലികയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയയാള്‍ക്ക് 23 വര്‍ഷം തടവും 30000 രൂപ പിഴയും

Published by

സുല്‍ത്താന്‍ ബത്തേരി: ബാലികയെ ഒരു വര്‍ഷത്തോളം ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസില്‍ പുറക്കാടി പാലക്കമൂല സ്വദേശി പി എന്‍ ഷിജുവിന് (44) 23 വര്‍ഷം തടവും 30000 രൂപ പിഴയും. സുല്‍ത്താന്‍ ബത്തേരി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് ഹരിപ്രിയ പി. നമ്പ്യാരാണ് ശിക്ഷ വിധിച്ചത്. 2023-ലായിരുന്നു കേസിനാസ്പദമായ സംഭവം. പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ ഒരു വര്‍ഷത്തോളമാണ് പ്രതി ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്.
മീനങ്ങാടി എസ് എച്ച് ഒ ബിജു ആന്റണി രജിസ്റ്റര്‍ ചെയ്ത കേസില്‍ പിന്നീട് ചുമതലയേറ്റ പി ജെ കുര്യാക്കോസാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. ഓമന വര്‍ഗീസ് ഹാജരായി.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by