കോഴിക്കോട് : കേരള തീരത്ത് അപകടത്തില്‍പ്പെട്ട ചരക്ക് കപ്പലിലെ തീ കെടുത്താനുളള ശ്രമം ഫലവത്താകുന്നു.തീ കുറഞ്ഞിട്ടുണ്ട്. കറുത്ത പുക കപ്പലിന്റെ പരിസരമാകെ പടര്‍ന്നിട്ടുണ്ട്. പൂര്‍ണമായി തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുന്നു.
അപകടത്തില്‍ കാണാതായ നാല് നാവികരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇതിനിടെ കപ്പല്‍ പത്ത് മുതല്‍ പതിനഞ്ച് ഡിഗ്രിവരെ ചരിഞ്ഞിട്ടുണ്ട്.
കപ്പലില്‍ നിന്ന് രക്ഷപ്പെടുത്തിയ നാവികരില്‍ ആറു പേരാണ് ആശുപത്രിയില്‍ ഉള്ളത്. ഇതില്‍ ഒരു ചൈനീസ് പൗരന് 40 ശതമാനവും ഇന്തോനേഷ്യന്‍ പൗരന് 30 ശതമാനവും പൊള്ളലേറ്റിട്ടുണ്ട്. ബാക്കി നാല് പേരുടെ നില തൃപ്തികരമാണ്.
കപ്പലില്‍ നിന്ന് ഇതുവരെ എണ്ണ ചോര്‍ച്ച റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.കണ്ടെയ്നറുകളില്‍ ഗുരുതരസ്വഭാവമുളള രാസവസ്തുക്കള്‍ ഉണ്ടെന്ന് കപ്പല്‍ കമ്പനി ഔദ്യോഗികമായി അറിയിച്ചിരുന്നു. ചരക്കുകപ്പലിലെ 140 കണ്ടെയ്നറുകളില്‍ ഗുരുതര സ്വഭാവത്തിലുള്ള രാസവസ്തുക്കളാണ് ഉള്ളത്.
പരിസ്ഥിതിക്ക് ഭീഷണി ഉയര്‍ത്തുന്ന കീടനാശിനികള്‍ കണ്ടെയ്നറുകളില്‍ ഉണ്ട്. കടലിലേക്ക് രാസവസ്തുക്കളും എണ്ണയും പടരുന്നത് തടയാന്‍ ഡച്ച് കമ്പനിയുടെ വിദഗ്ധര്‍ മേഖലയിലേക്ക് തിരിക്കും. അറിയിപ്പ് ലഭിച്ചാല്‍ കേരള തീരത്ത് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: