Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ചെസ്സിലെ മെസ്സിയെ രണ്ട് വട്ടം തോല്‍പിച്ച് ഇന്ത്യന്‍ ചെസ്സിന്റെ പിതാവ്; പിന്നെ ചെസ്സിലെ പാഠങ്ങള്‍ പകര്‍ന്ന് നല്‍കി

ചെസ്സിലെ മെസ്സി എന്നറിയപ്പെടുന്ന കളിക്കാരനാണ് വെറും 11 വയസ്സുള്ള ഫോസ്റ്റിനോ ഓറോയും ഇന്ത്യന്‍ ചെസ്സിന്റെ പിതാവ് എന്നറിയപ്പെടുന്ന വിശ്വനാഥന്‍ ആനന്ദും തമ്മിലുള്ള മത്സരത്തില്‍ രണ്ട് കളികളും ആനന്ദ് വിജയിച്ചു. ഇറ്റലിയിലെ പീട്രെസാന്‍റയിലായിരുന്നു ഇരുവരും തമ്മിലുള്ള മത്സരം. ചെസ് റോഡ്സ് ഫെസ്റ്റിവലിന്റെ ഭാഗമായാണ് തലമുറകള്‍ തമ്മിലുള്ള പോരാട്ടം എന്ന് പേരിട്ട മത്സരം നടന്നത്.

ഗിരീഷ്‌കുമാര്‍ പി. ബി. by ഗിരീഷ്‌കുമാര്‍ പി. ബി.
Jun 10, 2025, 06:51 pm IST
in Sports
വിശ്വനാഥന്‍ ആനന്ദ് (ഇടത്ത്) ഫോസ്റ്റിനോ ഓറോ (വലത്ത്)

വിശ്വനാഥന്‍ ആനന്ദ് (ഇടത്ത്) ഫോസ്റ്റിനോ ഓറോ (വലത്ത്)

റോം: ചെസ്സിലെ മെസ്സി എന്നറിയപ്പെടുന്ന കളിക്കാരനാണ് വെറും 11 വയസ്സുള്ള ഫോസ്റ്റിനോ ഓറോയും ഇന്ത്യന്‍ ചെസ്സിന്റെ പിതാവ് എന്നറിയപ്പെടുന്ന വിശ്വനാഥന്‍ ആനന്ദും തമ്മിലുള്ള മത്സരത്തില്‍ രണ്ട് കളികളും ആനന്ദ് വിജയിച്ചു. ഇറ്റലിയിലെ പീട്രെസാന്‍റയിലായിരുന്നു ഇരുവരും തമ്മിലുള്ള മത്സരം.

ആരാണ് ഫോസ്റ്റിനോ ഓറോ?

അതിവേഗ ചെസ്സായ ബുള്ളറ്റ് ഗെയിമില്‍ മാഗ്നസ് കാള്‍സനെ വരെ തോല്‍പിച്ച താരമാണ് ഫോസ്റ്റിനോ ഓറോ. അര്‍ജന്‍റീനയില്‍ നിന്നുള്ള അത്ഭുത ചെസ് ബാലനായതിനാല്‍ ഫോസ്റ്റിനോ ഓറോയെ ചെസ്സിലെ മെസ്സി എന്നാണ് വിശേഷിപ്പിക്കുന്നത്. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഇന്‍റര്‍നാഷണല്‍ മാസ്റ്ററാണ്. 10 വയസ്സും എട്ട് മാസവും ഉള്ളപ്പോഴാണ് ഇന്‍റര്‍നാഷണല്‍ മാസ്റ്റര്‍ പദവി ലഭിച്ചത്. പിന്നീട് റോമന്‍ ഷോഗ്സീവ് ഈ റെക്കോഡ് തകര്‍ത്തു. 10 വയസ്സും മൂന്ന് മാസവും ഉള്ളപ്പോഴാണ് റോമന്‍ ഇന്‍റര്‍നാഷണല്‍ മാസ്റ്ററായത്.

ആദ്യ ഏറ്റുമുട്ടല്‍ റയ് ലോപസ് ഓപ്പണിംഗില്‍

നല്ല പ്രൊഫഷണലിസത്തോടെയാണ് ആനന്ദും ഓറോയും ഏറ്റുമുട്ടിയത്. ഇവിടെ രണ്ട് താരങ്ങളും തമ്മിലുള്ള റേറ്റിംഗ് പ്രശ്നമല്ലെന്നും ആനന്ദ് പിന്നീട് സൂചിപ്പിച്ചു. വെള്ളക്കരുക്കള്‍ ലഭിച്ച ആനന്ദ് റയ് ലോപസ് എന്ന ഓപ്പണിംഗാണ് കളിച്ചത്. ഇത് ഒരു സ്പാനിഷ് ഓപ്പണിംഗാണ്.
കരുനീക്കങ്ങള്‍ ഇങ്ങിനെ:1. e4 e5 2. Nf3 Nc6 3. Bb5
കരുക്കള്‍ പുറത്തിറക്കി കളിച്ച് നടുവിലെ നാല് കള്ളികളുടെ ആധിപത്യം പിടിച്ചെടുക്കുകയാണ് വെള്ളയുടെ ലക്ഷ്യം. അതിലൂടെ കറുപ്പിന്റെ കാലാളുകളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുക.കരുക്കള്‍ എത്രയും വേഗം പുറത്തെടുത്ത് കളിക്കുക, ചെസ് ബോര്‍ഡിലെ ഒത്തനടുക്കായ നാല് കള്ളികളില്‍ ആധിപത്യം ഉറപ്പിക്കുക എന്ന ചെസ്സിലെ അടിസ്ഥാന നിയമം പാലിക്കുന്ന ഓപ്പണിംഗാണ് ഇത്. ചെസ്സില്‍ തുടക്കക്കാര്‍ മുതല്‍ ഗ്രാന്‍റ്മാസ്റ്റര്‍മാര്‍ വരെ കളിക്കുന്ന ഓപ്പണിംഗാണ് ഇത്. 15ാം നീക്കം വരെ ഇരുവരും തുല്യനിലയിലായിരുന്നു. എന്നാല്‍ ഓറോ പിഴവ് വരുത്തി. തന്റെ കുതിരയെ (നൈറ്റ്) ആനന്ദിന്റെ കറുത്തകള്ളികളിലൂടെ ചലിക്കുന്ന ആനയുമായി (ബിഷപ്പ്) എക്സചേഞ്ച് ചെയ്തതായിരുന്നു ഈ പിഴവ്. പതിയെ ആനന്ദ് സമ്മര്‍ദ്ദതന്ത്രങ്ങള്‍ പ്രയോഗിക്കാന്‍ തുടങ്ങി. ഇതില്‍ ഓറോ വീണുപോയി. 40 നീക്കത്തില്‍ മറ്റൊരു ഭീമാബദ്ധം വരുത്തിയതും ഓറോയെ തോല്‍വിയിലേക്ക് തള്ളിവിട്ടു.

ഫ്രഞ്ച് ഡിഫന്‍സില്‍ രണ്ടാം ഗെയിം

രണ്ടാമത്തെ മത്സരം ഫിഡെ പ്രസിഡന്‍റ് അര്‍കാഡി വൊര്‍കോവിച്ചാണ് ഉദ്ഘാടനം ചെയ്തത്. ഫ്രഞ്ച് ഡിഫസന്‍സിലായിരുന്നു ഇരുവരുടെയും പോരാട്ടം. 30ാം നീക്കത്തിന് ശേഷം രാജ്ഞിയും (ക്വീന്‍) തേരും (റൂക്ക്) ഉപയോഗിച്ച് ഫോസ്റ്റിനൊ ഓറോയുടെ രാജാവിനെ ആക്രമിക്കുകയായിരുന്നു. ആദ്യ കളി ജയിച്ച ആനന്ദിന് മത്സരം ജയിക്കാന്‍ ഒരു സമനില മതിയായിരുന്നു. പക്ഷെ അതില്‍ ഒതുങ്ങാന്‍ ആനന്ദ് തയ്യാറായില്ല. ക്വീന്‍ സൈഡില്‍ നിന്നും ചില പ്രത്യാക്രമണത്തിന് ഓറോ ശ്രമിച്ചു. പക്ഷെ 37ാം നീക്കത്തില്‍ വരുത്തിയ പിഴവ് ഓറോയെ വീഴ്‌ത്തി. 48ാംനീക്കത്തില്‍ ആനന്ദ് വിജയിച്ചു. അഞ്ച് തവണ ലോകചാമ്പ്യനായ ആനന്ദുമായി മത്സരിക്കാന്‍ സാധിച്ചത് വലിയ നേട്ടമായി ഓറോ വിലയിരുത്തുന്നു. പിന്നീട് ഇരുവരും ചേര്‍ന്ന് മത്സരം വിശകലനം ചെയ്തു. ഇതിലൂടെ ഓറോയ്‌ക്ക് ചെസ്സിലെ ചില ആഴത്തിലുള്ള പാഠങ്ങള്‍ ആനന്ദില്‍ നിന്നും ലഭിച്ചു.

ഇറ്റലിയിലെ യൂണിചെസിന്റെ പ്രസിഡന്‍റായ ഗ്രാന്‍റ് മാസ്റ്റര്‍ മൊഗ്രാന്‍സിനി ആണ് ഈ പരിപാടി സംഘടിപ്പിച്ചത്. ചെസ് റോഡ്സ് ഫെസ്റ്റിവലിന്റെ ഭാഗമായാണ് തലമുറകള്‍ തമ്മിലുള്ള പോരാട്ടം എന്ന് പേരിട്ട മത്സരം നടന്നത്. ചെസ് റോഡ്സിന്റെ ഉദ്ഘാടനദിവസമായിരുന്നു ആനന്ദും ഫോസ്റ്റിനോ ഓറോയും മത്സരിച്ചത്. ഈ മത്സരത്തിന്റെ ഭാഗമായി വ്യത്യസ്തമായ 40ഓളം ചെസ് ബോര്‍ഡുകളുടെ പ്രദര്‍ശനം നടന്നു.

Tags: Vishwanathan AnandFaustino OroMessi of Chessfater of Indian chessChess Roads
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗോവയില്‍ ചെസ് ലോക കപ്പ് മത്സരം തുടങ്ങി, ഇന്ത്യ ചെസ്സില്‍ സൂപ്പര്‍ പവറാക്കുമെന്ന് പ്രധാനമന്ത്രി; ഇന്ത്യയിലെ ചെസ് ലോകകപ്പിന് ആനന്ദിന്റെ പേര്

ഫോസ്റ്റിനോ ഓറോ, ആന്‍റി വുഡ് വാര്‍ഡ്, വൊളോഡാര്‍ മുര്‍സിന്‍, അഭിമന്യു മിശ്ര, കിറില്‍ അലക്സീങ്കോ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
Chess

ചെസ്സിലെ വമ്പന്‍ അട്ടിമറികള്‍ക്ക് കാതോര്‍ത്ത് ഗോവ ഫിഡെ ലോകകപ്പ്; ഓളമുണ്ടാക്കാന്‍ വൈല്‍ഡ് കാര്‍ഡ് വഴി കൗമാരചെസ് താരങ്ങള്‍ എത്തും

Sports

ദിവ്യ ദേശ്മുഖിന് ഇന്ത്യയില്‍ നടക്കുന്ന ഫിഡെ ലോക കപ്പ് ചെസ് മത്സരത്തിലേക്ക് വൈല്‍‍ഡ് കാര്‍ഡ് എൻട്രി

വിവിധ പ്രായത്തില്‍ പ്രജ്ഞാനന്ദ.
India

ഭസ്മം തൊട്ടവന്‍ ലോകം കീഴടക്കുന്നു;ലോകത്തെ നാലാമന്‍, ഇന്ത്യയിലെ ഒന്നാമനും; ഇത് തന്റെ ജീവിതത്തിലെ ഏറ്റവും നല്ല കാലമെന്ന് പ്രജ്ഞാനന്ദ

Sports

ചെസ്സിലെ രജനീകാന്തായി ക്രിക്കറ്റ് താരം അശ്വിന്‍ ഇറങ്ങുന്നതിനെ അഭിനന്ദിച്ച് വിശ്വനാഥന്‍ ആനന്ദ്

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.