തിരുവനന്തപുരം: പേട്ട പോലീസ് സ്റ്റേഷനിൽ മദ്യലഹരിയിൽ കിടന്നുറങ്ങിയ പോലീസുകാരന് സസ്പെൻഷൻ. കമ്മീഷണർ നേരിട്ടെത്തിയാണ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചത്. സിവിൽ പോലീസ് ഓഫീസർ ഡി.ആർ അർജുനെയാണ് സിറ്റി പൊലീസ് കമ്മീഷണർ തോംസൺ ജോസ് സസ്പെൻഡ് ചെയ്തത്.
വ്യാഴാഴ്ച വൈകിട്ട് വിരമിക്കൽ, സ്ഥലമാറ്റ പാർട്ടികൾ സ്റ്റേഷനിൽ വച്ച് നടന്നിരുന്നു. ഡ്യൂട്ടി കഴിഞ്ഞ ശേഷം അർജുൻ പരിപാടിയിൽ പങ്കെടുക്കുകയും മദ്യപിച്ചിരുന്ന അർജുൻ പരിപാടി കഴിഞ്ഞ് സ്റ്റേഷനിൽ തന്നെ വിശ്രമിക്കുകയും ആയിരുന്നു. എന്നാൽ ഇതിനിടെ ഒരാൾ കമ്മീഷണറെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മിന്നൽ പരിശോധന നടത്തിയ കമ്മീഷണർ കാണുന്നത് അർജുൻ ഉറങ്ങുന്നതാണ്.
തുടർന്ന് വിളിച്ച് ഏഴുന്നേൽപ്പിച്ച് ബ്രീത്തലൈസർ ഉപയോഗിച്ച് പരിശോധിച്ചപ്പോൾ മദ്യപിച്ചതായി തെളിഞ്ഞു. തുടർന്നാണ് ഇയാളെ സസ്‌പെൻഡ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: