ബെംഗളൂരു: കോറമംഗലയിൽ പബ്ബിന് പുറത്ത് രണ്ട് മലയാളി സംഘങ്ങൾ തമ്മില്‍ ഏറ്റുമുട്ടി. ഞായറാഴ്ച പുലർച്ചെ 1 30 ന് ജ്യോതി നിവാസ് കോളേജിന് സമീപത്തായിരുന്നു സംഭവം. സംഘർഷത്തിനിടയിൽ ഉണ്ടായ കല്ലേറിൽ ഒരാൾക്ക് പരുക്കേറ്റു സംഭവത്തില്‍ മൂന്നു മലയാളികളെ പോലീസ് അറസ്റ്റ് ചെയ്തു. പിടിയിലാവരില്‍ രണ്ടുപേർ തെറാപ്പിസ്റ്റുകളും മറ്റൊരാള്‍ ഐടി ജീവനക്കാരനുമാണ്. പെൺകുട്ടിയെ കുറിച്ച് സംസാരിച്ചതിനെ ചൊല്ലിയുള്ള വാക്ക് തർക്കമാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: