കോട്ടയം: പ്രാഥമിക വിവരശേഖരണം പൂര്‍ത്തിയായ നിലയ്‌ക്ക് ശബരിമല വിമാനത്താവളത്തിന് സ്ഥലം ഏറ്റെടുപ്പിനു മുന്നോടിയായുള്ള ഫീല്‍ഡ് സര്‍വേ റവന്യൂ വകുപ്പ് ചൊവ്വാഴ്ച ആരംഭിക്കും. എരുമേലി തെക്ക്, മണിമല വില്ലേജുകളില്‍ നിന്ന് 1039.8 76ഹെക്ടര്‍ സ്ഥലമാണ് ഏറ്റെടുക്കുന്നത് ഒരു റവന്യൂ ഡിപ്പാര്‍ട്ട്‌മെന്‌റ് സര്‍വെയറെയും 5 താല്‍ക്കാലിക സര്‍വേയര്‍മാരെയുമാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത്. ചെറുവള്ളി എസ്റ്റേറ്റില്‍ സര്‍വ്വേ നടത്തുന്നതിന് നിയമ തടസ്സമില്ലെന്ന് റവന്യൂ വകുപ്പ് അറിയിച്ചു. എന്നാല്‍ ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തിയായ മണിമല വില്ലേജില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളിലാണ് ഫീല്‍ഡ് സര്‍വ്വേയ്‌ക്ക് തുടക്കം കുറിക്കുക. തുടര്‍ന്ന് എരുമേലി തെക്ക് വില്ലേജില്‍ സര്‍വ്വേ നടത്തും നിലവില്‍ ചെറുവള്ളി എസ്റ്റേറ്റ് പ്രദേശത്ത് ഡിജിറ്റല്‍ സര്‍വേ നടക്കുന്നതേയുള്ളൂ. അതു പൂര്‍ത്തിയായാലേ ഫീല്‍ഡ് സര്‍വേ നടത്താനാവൂ.
















