Education

കീം 2025: വിദ്യാര്‍ത്ഥികളുടെ യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് പ്രസിദ്ധീകരിച്ചു, മാര്‍ക്ക് സമര്‍പ്പിക്കേണ്ട തീയതിയും നീട്ടി

Published by

തിരുവനന്തപുരം: 2025 എന്‍ജിനീയറിങ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിലേക്ക് വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക് സംബന്ധിച്ച വിവരങ്ങള്‍ പരിശോധനയ്‌ക്കായി www.cee.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചു. ജൂണ്‍ 10 വൈകിട്ട് 6 വരെ വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് പരിശോധിക്കാം.
വിദ്യാര്‍ത്ഥികള്‍ക്ക് യോഗ്യതാ പരീക്ഷയുടെ (പ്ലസ് ടു/തത്തുല്യം) രണ്ടാം വര്‍ഷത്തില്‍ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങള്‍ക്ക് ലഭിച്ച മാര്‍ക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിലൂടെ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 10 രാത്രി 11.59 മണിവരെയായി ദീര്‍ഘിപ്പിച്ചു. വിശദവിവരങ്ങള്‍ക്ക്: www.cee.kerala.gov.in, ഫോണ്‍: 0471 2332120, 2338487.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക