മലപ്പുറം: ഭാര്യയെയും ഭാര്യമാതാവിനെയും മര്‍ദ്ദിച്ച പൊലീസുകാരനെതിരെ കേസെടുത്തു.കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ സദക്കത്തുള്ളക്കെതിരെയാണ് കേസ്.
ഭാര്യ നല്കിയ പരാതിയില്‍ വാഴക്കാട് പൊലീസാണ് കേസെടുത്തത് .മര്‍ദ്ദനത്തില്‍ ഭാര്യമാതാവിന്റെ കൈക്ക് ഗുരുതര പരിക്കേറ്റു.
ആക്രമണത്തില്‍ സദക്കത്തുളളയുടെ ഭാര്യ റുക്സാനയുടെ വിരലിന്റെ എല്ലു പൊട്ടി. ഭാര്യ മാതാവിനെയും പിതാവിനെയും ഇയാള്‍ ആക്രമിച്ചു. ആക്രമണത്തിനിരയായവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. തുടര്‍ന്ന് സദക്കത്തുളളക്കെതിരെ കേസെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: