Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വനവാസി ഊരുകളില്‍ ദുരിത ജീവിതം; വികസന മുരടിപ്പിന്റെ മണ്ണിലൂടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2025, 10:39 am IST
in Kerala
പുലിമുണ്ട, കുറ്റിമുണ്ട ഉന്നതികളില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. മോഹന്‍ ജോര്‍ജ് സന്ദര്‍ശിച്ചപ്പോള്‍

പുലിമുണ്ട, കുറ്റിമുണ്ട ഉന്നതികളില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. മോഹന്‍ ജോര്‍ജ് സന്ദര്‍ശിച്ചപ്പോള്‍

നിലമ്പൂര്‍: ഗോത്രജനതയുടെ ദുരിതജീവിതം പേറുന്ന, ഉന്നതികളെന്ന് സര്‍ക്കാര്‍ പേരിട്ട് വിളിക്കുന്ന കൂരകളിലൂടെയായിരുന്നു ഇന്നലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. മോഹന്‍ ജോര്‍ജിന്റെ പര്യടനം. പള്ളിക്കുത്ത്, കുറ്റിമുണ്ട, പുളിമുണ്ട തുടങ്ങിയ ഉന്നതികളിലെ ഗോത്രജീവിതം ദുസ്സഹമാണ്.

കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച ആനുകൂല്യങ്ങള്‍ പോലും ഗോത്രജനതയ്‌ക്ക് നിഷേധിക്കപ്പെട്ടിരിക്കുന്നു. പാതി പണിതീര്‍ന്ന വീടുകള്‍, പണി തീര്‍ന്ന വീടുകള്‍ക്കാകട്ടെ പലതിനും വാതിലുകളില്ല, സിമന്റ് തേയ്‌ക്കാത്ത ചുമരും നിലവും… ഐടിഡിപി പ്രകാരം 2015 – 2016 വര്‍ഷത്തില്‍ പൂര്‍ത്തിയാക്കിയതാണെന്ന് വീടുകളുടെ ചുമരില്‍ വലിയ പരസ്യവാചകങ്ങള്‍ എഴുതിവെച്ചിട്ടുണ്ട്. എന്നാല്‍ വീടുകളുടെ പണി പത്ത് വര്‍ഷത്തിനു ശേഷവും പൂര്‍ത്തിയായിട്ടില്ലെന്ന് ഒറ്റനോട്ടത്തില്‍ തിരിച്ചറിയാം. സ്വന്തമായി ഭൂമിയില്ലാത്ത പണിയ വിഭാഗത്തെയാണ് മുന്നണികള്‍ പറഞ്ഞുപറ്റിച്ചത്.

നിലമ്പൂരിലെ വനവാസി കോളനികള്‍ ഇന്നും ദുരിതക്കയത്തിലാണെന്ന് അഡ്വ. മോഹന്‍ ജോര്‍ജ് പറഞ്ഞു. വികസനം തുടരുമെന്ന് അവകാശപ്പെടുന്നവര്‍ കുറ്റിമുണ്ട, പുളിമുണ്ട ഉന്നതികളിലെ ദയനീയാവസ്ഥയ്‌ക്ക് മറുപടി പറയണം, അദ്ദേഹം പറഞ്ഞു. പിന്നീട് സ്ഥാനാര്‍ത്ഥി സന്ദര്‍ശിച്ച പള്ളിക്കുത്ത് കോളനിയിലെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. ബിജെപി നേതാവ് ഷോണ്‍ ജോര്‍ജിനോടൊപ്പം വീടുകള്‍ സന്ദര്‍ശിച്ച സ്ഥാനാര്‍ത്ഥി തെരഞ്ഞെടുക്കപ്പെട്ടാല്‍ വനവാസി ഉന്നതികളിലെ പ്രശ്‌നങ്ങള്‍ ശാശ്വതമായി പരിഹരിക്കുമെന്ന് ഉറപ്പുനല്‍കി.

വനവാസി ഗോത്രമേഖലകളില്‍ മാത്രമല്ല നിലമ്പൂരിന്റെ ഹൃദയഭാഗവും ഇരുമുന്നണികളുടെയും വികസനവാദത്തിന് അര്‍ത്ഥമില്ലെന്ന് തെളിയിക്കുന്നു. നിലമ്പൂരിലെ പ്രധാന ടൗണായ ചന്തക്കുന്നിലെ ബസ് സ്റ്റാന്‍ഡ് നവീകരിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. നിലമ്പൂര്‍ മുന്‍സിപാലിറ്റി ചെയര്‍മാനായിരുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ ഭരണ പരാജയത്തിന്റെ തെളിവ് കൂടിയാണിത്. തുടര്‍ന്ന് എല്‍ഡിഎഫിന് ഭരണം ലഭിച്ചിട്ടും മാറ്റമുണ്ടായില്ല. പരാധീനതകളുടെ നടുവിലാണ് ഇന്നും ചന്തക്കുന്ന് ബസ് സ്റ്റാന്റ്.

നിലമ്പൂരിലെ ഗതാഗതക്കുരുക്കിന് ഇപ്പോഴും പരിഹാരമായിട്ടില്ല. 30 വര്‍ഷം മുമ്പ് വിഭാവനം ചെയ്ത നിലമ്പൂര്‍ ബൈപ്പാസ് പ്രഖ്യാപനത്തില്‍ കിടക്കുന്നു, ഇതുവരെ ഭൂമി ഏറ്റെടുക്കല്‍ പോലും പൂര്‍ത്തിയായിട്ടില്ല. നിലമ്പൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ്, വയനാട്, ഗുഡലൂര്‍, മഞ്ചേരി, അരീക്കോട് ഭാഗത്തേക്കുള്ള ബസ് സര്‍വ്വീസ്, താലൂക്ക,് ജില്ലാ ആശുപത്രികള്‍ എന്നിവയുടെ ഇന്നത്തെ സ്ഥിതി കണ്ടാലറിയാം ഇരുമുന്നണികളുടെയും വികസനവാദം വീമ്പിളക്കല്‍ മാത്രമാണെന്ന്. സര്‍ക്കാര്‍ കെട്ടിടങ്ങള്‍ പലതും വാടക കെട്ടിടങ്ങളിലാണ്.
ശുചിത്വമുള്ള മത്സ്യ, മാംസ മാര്‍ക്കറ്റ്, സഞ്ചാരയോഗ്യമല്ലാത്ത ബംഗ്ലാവ്കുന്നു റോഡ്, ടൂറിസം വിപുലീകരണത്തിന്റെ ഭാഗമായി കനോലിപ്ലോട്ടിലും തേക്ക് മ്യൂസിയത്തിലും വിശ്രമകേന്ദ്രങ്ങള്‍, ബസ് സ്റ്റാന്‍ഡില്‍ പോലീസ് ഔട്ട് പോസ്റ്റ് ഇതെല്ലാം ഇത്തവണയും വാഗ്ദാനങ്ങളായി നിരത്തുകയാണ്. വര്‍ഷങ്ങളായുള്ള നിലമ്പൂര്‍ ജനതയുടെ ആവശ്യങ്ങള്‍ പ്രകടനപത്രികയില്‍ ഇടംപിടിക്കുകയല്ലാതെ ഇതുവരെ യാഥാത്ഥ്യമായിട്ടില്ല.

മോദി സര്‍ക്കാര്‍ രാജ്യത്താകമാനം നടപ്പിലാക്കിയ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാന്‍ നിലമ്പൂരിന് സാധിക്കണമെന്നാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജനങ്ങളോട് പറയുന്നത്. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ഗുണഭോക്താക്കളോട് സ്ഥാനാര്‍ത്ഥിയുടെ അഭ്യര്‍ത്ഥന ഏറെ സ്വാധീനം ചെലുത്തുന്നു. കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കളില്ലാത്ത ഒരു വീടുപോലും നിലമ്പൂര്‍ മണ്ഡലത്തില്‍ ഇല്ലെന്നത് എന്‍ഡിഎക്ക് ഏറെ മുന്നേറ്റം നല്‍കുമെന്ന് പ്രതീക്ഷയുണ്ട്.

Tags: NDA candidateforest dwellersNilambur by-election
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഇങ്ങനെയൊക്കെയാണ് ഇസം ഇളകുക; അഖില്‍ മാരാരെ തൃക്കാക്കരയിലെ ഒരു മനുഷ്യനും അറിയില്ല: ഷിയാസ് കരീം

Main Article

ഗുരുവായൂരിന്‌ വേണ്ടി നിലപാടിലുറച്ച്

Varadyam

ഹൃദയപൂര്‍വ്വം പ്രതാപന്‍ ഡോക്ടര്‍

പെരുമ്പാവൂര്‍ നിയോജക മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജിബി പാത്തിക്കലിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച റോഡ് ഷോയില്‍ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ജിബി പാത്തിക്കല്‍, സാബു. എം. ജേക്കബ്ബ് തുടങ്ങിയവര്‍ സമീപം
Kerala

മറ്റ് സംസ്ഥാനങ്ങള്‍ വികസിക്കുമ്പോള്‍ കേരളം കടത്തില്‍ മുങ്ങുന്നു: നിര്‍മലാ സീതാരാമന്‍

Kerala

ഹരിപ്പാട് സന്ദീപ് വാചസ്പതിയുടെ തേരോട്ടം

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.