മലപ്പുറം: പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ചു. വഴിക്കടവ് വെളളക്കട്ടയില്‍ ആണ് സംഭവം.
പത്താംക്ലാസ് വിദ്യാര്‍ത്ഥി ജിത്തുവാണ് (15)മരിച്ചത്. പരിക്കേറ്റ മറ്റൊരു കുട്ടിയുടെ നില ഗുരുതരം.യദു കൃഷ്ണ, ഷാനു വിജയ് എന്നിവരാണ് ആശുപത്രിയിലുളളത്
ഫുടബാള്‍ കളി കഴിഞ്ഞ് വരവെയാണ് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ വച്ച് സുഹൃത്തുക്കള്‍ക്ക് ഷോക്കേറ്റത്.അഞ്ച് പേരടങ്ങുന്ന സംഘമാണ് നടന്നു വന്നത്. ഇതില്‍ മൂന്ന് പേര്‍ക്കാണ് ഷോക്കേറ്റത്. വന്യമൃഗ ശല്യം കൂടുതലുളള പ്രദേശത്താണ് അപകടം ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക