Kerala

തൃശൂരില്‍ കായലില്‍ യുവാവിന്റെ മൃതദേഹം

കൊലപാതകമല്ലെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്

Published by

തൃശൂര്‍: ഐനിക്കാട് മുള്ളൂര്‍ കായലില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി.അടാട്ട് സ്വദേശി പ്രസാദിന്റെ ആധാര്‍ കാര്‍ഡും മൃതദേഹത്തില്‍ നിന്ന് കണ്ടെടുത്തു. കായലില്‍ പൊങ്ങി കിടക്കുന്ന നിലയില്‍ നാട്ടുകാരാണ് ആദ്യം മൃതദേഹം കണ്ടത്.

തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിച്ചു. പൊലീസെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

കൊലപാതകമല്ലെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by