Kerala

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ കോട്ടയം സ്വദേശിനി അറസ്റ്റില്‍

Published by

കോട്ടയം : യുകെയില്‍ ജോലി വാങ്ങിക്കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് യുവാവില്‍ നിന്ന് 10 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ കോട്ടയം സ്വദേശിനിയായ യുവതി പിടിയില്‍.
കോട്ടയം പാമ്പാടി കട്ടപ്പുറത്ത് വീട്ടില്‍ ഐറിന്‍ എല്‍സ കുര്യന്‍ (25)ആണ് പിടിയിലായത്. നിലവില്‍ തിരുവനന്തപുരം മങ്ങാട്ടുകോണത്താണ് ഇവര്‍ താമസിക്കുന്നത്. കട്ടപ്പന സ്വദേശിയായ യുവാവിന് യുകെയില്‍ ജോലി ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് ഐറിന്‍ 10 ലക്ഷം രൂപ വാങ്ങിയെടുത്തെങ്കിലും ജോലി ലഭിച്ചില്ല. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. കട്ടപ്പന ഡി വൈഎസ്പി വി എ നിഷാദ്‌മോന്റെ നേതൃത്വത്തിലാണ് ഐറിനെ അറസ്റ്റു ചെയ്തത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by