Kerala

കനാലില്‍ കാണാതായ 17കാരന്റെ മൃതദേഹം കണ്ടെത്തി

മുല്ലപ്പെരിയാറില്‍ നിന്നും തമിഴ്‌നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്ന കനാലിലാണ് അര്‍ജുനെ കാണാതായത്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ഇടുക്കി: കനാലില്‍ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. കുമളി മന്നാക്കുടി സ്വദേശി അരിയാന്റെ മകന്‍ അര്‍ജുന്റെ മൃതദേഹമാണ് കണ്ടെത്തിയത്. 17 വയസായിരുന്നു.

മുല്ലപ്പെരിയാറില്‍ നിന്നും തമിഴ്‌നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്ന കനാലിലാണ് അര്‍ജുനെ കാണാതായത്. ഇന്നലെ വൈകിട്ട് കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.

ഏറെ തെരച്ചിലിന് ശേഷമാണ് മൃതദേഹം കണ്ടുകിട്ടിയത്.പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു

 

 

Recent Posts