തിരുവനന്തപുരം: ലോക പരിസ്ഥിതിദിനാഘോഷത്തിന്റെ ഭാഗമായി രാജ്ഭവനില്‍ നടന്ന ചടങ്ങ് ‘ സിന്ദൂര്‍’ വരിക്കപ്ലാവിന്റെ തൈ നട്ട് ഉദ്ഘാടനം ചെയ്ത് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കർ.
സുഗന്ധവും തേന്‍ മധുരവുമുള്ള ചുവന്ന ചുളകളുള്ള ചക്ക, സിന്ദൂര്‍ വരിക്ക നമ്മുടെ കാലാവസ്ഥയ്ക്ക് ഏറെ അനുയോജ്യമാണ്. നല്ല കരുത്തോടെ ശാഖകളുമായി വളരുന്ന സിന്ദൂര്‍ വരിക്കയുടെ ചക്കകള്‍ ഏതാണ്ട് 12 കിലോയോളം ഭാരമുണ്ടാകും. വര്‍ഷത്തില്‍ രണ്ടു തവണ കായ്ക്കുമെന്നതും മറ്റൊരു പ്രത്യേകതയാണ്.
കോട്ടുക്കോണം മാവ്, തായിലാന്റ് ചാമ്പ, പേര, റമ്പൂട്ടാന്‍ എന്നീ ഫലവൃക്ഷതൈകളും രാജ് ഭവന് വളപ്പില്‍ ഇന്ന് നട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: