Kerala

ആലുവയിലെ മില്‍മ ബൂത്തുകളില്‍ വിതരണം ചെയ്ത പാല്‍ പാക്കറ്റുകളില്‍ തൂക്കം കൂടുതല്‍

തിങ്കളാഴ്ച വൈകിട്ട് ആറ് മണിക്ക് ശേഷം തയാറാക്കിയ പാക്കറ്റുകളിലാണ് തൂക്കം കൂടുതല്‍ കണ്ടത്

Published by

കൊച്ചി:ആലുവയിലെ മില്‍മ ബൂത്തുകളില്‍ ചൊവ്വാഴ്ച വിതരണം ചെയ്ത മില്‍മ പാല്‍ പാക്കറ്റുകളില്‍ തൂക്കം കൂടുതല്‍.പാക്കറ്റ് പാലില്‍ 500 ഗ്രാം തൂക്കമുണ്ടാകേണ്ടിടത്ത് 600 മുതല്‍ 620 ഗ്രാം വരെയാണ് തൂക്കം കണ്ടെത്തിയത്. വില വ്യത്യാസം ഇല്ല.

തിങ്കളാഴ്ച വൈകിട്ട് ആറ് മണിക്ക് ശേഷം തയാറാക്കിയ പാക്കറ്റുകളിലാണ് തൂക്കം കൂടുതല്‍ കണ്ടത്. ജൂണ്‍ അഞ്ചിന് മുമ്പ് ഉപയോഗിക്കണമെന്ന് പ്രിന്റ് ചെയ്തിട്ടുള്ള ഓറഞ്ച് പാക്കറ്റുകളിലാണ് അളവ് കൂടുതല്‍ ഉണ്ടായിരുന്നത്. മെഷീന്‍ പാക്കിംഗില്‍ അളവ് തെറ്റിയെന്നാണ് ജീവനക്കാര്‍ പറഞ്ഞത്. അതേ സമയം മില്‍മ മാനേജ്‌മെന്റ് വിശദീകരണം നല്‍കിയിട്ടില്ല. സാധാരണ അര ലിറ്റര്‍ പാക്കറ്റില്‍ 523 ഗ്രാം വരെ അനുവദനീയമാണ്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by