കുതിപ്പ് തുടർന്ന് സ്വർണവില. സംസ്ഥാനത്ത് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്ന് സ്വർണത്തിന് വിപണിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പവൻ സ്വർണ്ണത്തിന് 80 രൂപ വർദ്ധിച്ച് 72,720 എന്ന നിരക്കിൽ എത്തി നിൽക്കുകയാണ്. അതേസമയം, ഒരു ഗ്രാം സ്വർണത്തിന് 10 രൂപ വർദ്ധിച്ച് 9090 രൂപയിലെത്തി.
ഈ മാസം ആദ്യം മുതൽ സ്വർണവിലയിൽ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ജൂൺ രണ്ടിന് രണ്ട് തവണ സ്വർണവിലയിൽ മാറ്റങ്ങൾ സംഭവിച്ചു. രാവിലെ കൂടിയ വില വൈകിട്ടത്തെ നിരക്ക് പുറത്തു വന്നപ്പോൾ കുറയുകയാണ് ചെയ്തത്. എന്നാൽ തൊട്ടടുത്ത ദിവസം വീണ്ടും വർദ്ധനവ് രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: