Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിപാത: ഭൂമിയേറ്റെടുക്കല്‍ വേഗത്തിലാക്കണമെന്ന് കേന്ദ്രം; വേണ്ടത് 416 ഹെക്ടര്‍, ഏറ്റെടുക്കാനായത് 24 ഹെക്ടര്‍

പി.ഷിമിത്ത് by പി.ഷിമിത്ത്
Jun 4, 2025, 08:00 am IST
in Kerala

ന്യൂദല്‍ഹി:  റെയില്‍വേ വികസനത്തിനുള്ള ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് 2024 നവംബറില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു. അങ്കമാലി- ശബരിമല പുതിയ ലൈനിനായി 416 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കേണ്ട സ്ഥാനത്ത് 24 ഹെക്ടര്‍ സ്ഥലം മാത്രമാണ് ഏറ്റെടുത്തതെന്ന് അശ്വിനി വൈഷ്ണവ് കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 392 ഹെക്ടര്‍ കൂടി ഏറ്റെടുക്കണം.

ഭൂമിക്കായി 282 കോടി രൂപ സംസ്ഥാന സര്‍ക്കാരിലേക്ക് അടച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുക്കലിന് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ അനിവാര്യമാണ്. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി ആവശ്യമായ നിര്‍ദേശം നല്‍കണമെന്നും കത്തില്‍ അശ്വിനി വൈഷ്ണവ് ആവശ്യപ്പെട്ടിരുന്നു. കേന്ദ്രറെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അയച്ച കത്തിന് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കാര്യമായ പ്രതികരണം ഉണ്ടായിരുന്നില്ല. ആവശ്യമായ ഭൂമി ഏറ്റെടുക്കാത്തതിനാല്‍ സംസ്ഥാനത്തെ മിക്ക റെയില്‍വേ പദ്ധതികളും മുന്നോട്ടുപോകുന്നില്ലെന്നും സംസ്ഥാനത്തെ പ്രധാന റെയില്‍വേ വികസനപ്രവര്‍ത്തികള്‍ക്കായി ആവശ്യമായ 470 ഹെക്ടറില്‍ 64 ഹെക്ടര്‍ ഭൂമി മാത്രമാണ് ലഭ്യമായതെന്നും കത്തില്‍ വ്യക്തമാക്കിയിരുന്നു. ആവശ്യമായ ഭൂമിക്കുള്ള 2100 കോടി രൂപ സംസ്ഥാന സര്‍ക്കാരിന് നല്‍കിയിട്ടും ഇതാണ് അവസ്ഥയെന്നും കത്തില്‍ പറഞ്ഞിരുന്നു. അശ്വിനി വൈഷ്ണവ് തന്നെ പല തവണ ഈ കാര്യം ആവര്‍ത്തിക്കുകയും ചെയ്തിരുന്നു.

ശബരീപാതയുള്‍പ്പെടെ കേരളത്തിലെ വിവിധ റെയില്‍വെ വികസന പദ്ധതികള്‍ക്കുള്ള ഭൂമിയേറ്റെടുക്കല്‍ വേഗത്തിലാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞദിവസവും
സംസ്ഥാനത്തോടാവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയില്‍ കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി 2025-26 സാമ്പത്തിക വര്‍ഷത്തില്‍, കേരളത്തിന്റെ റെയില്‍വെ ബജറ്റ് 2009-14ലെ ശരാശരി 372 കോടിയില്‍ നിന്ന് 3,042 കോടിയായി വര്‍ധിപ്പിച്ചെന്ന് കൂടിക്കാഴ്‌ച്ചയ്‌ക്ക്‌ശേഷം അശ്വിനി വൈഷ്ണവ് എക്‌സില്‍ കുറിച്ചു.

യാത്രയും ചരക്കുനീക്കവും റെയില്‍ മാര്‍ഗം സുഗമമാക്കുന്ന തരത്തില്‍ കേരളത്തില്‍ വടക്കു നിന്നു തെക്കോട്ടുള്ള മൂന്നാമത്തെയും നാലാമത്തെയും പാതയ്‌ക്കായി ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നു. സംസ്ഥാനത്തെ പ്രധാന പദ്ധതികളെക്കുറിച്ച് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി. അങ്കമാലി-എരുമേലി റെയില്‍വെ പദ്ധതിക്കും കേരളത്തില്‍ അനുവദിച്ച ആര്‍ഒബി/ ആര്‍യുബികള്‍ക്കും ഭൂമി ഏറ്റെടുക്കലിന് പിന്തുണ തേടിയെന്നും, അശ്വിനി വൈഷ്ണവ് എക്സില്‍ കുറിച്ചു. ആവശ്യമായ ഭൂമിയേറ്റെടുത്ത് നല്കാത്തതിനാല്‍ കേരളത്തിലെ പ്രധാനപ്പെട്ട പദ്ധതികള്‍ സ്തംഭനാവസ്ഥയിലാണെന്ന് അശ്വിനി വൈഷ്ണവ് പല തവണ ചൂണ്ടിക്കാട്ടിയിരുന്നു.

വര്‍ഷങ്ങളായി കേരളം കാത്തിരുന്ന അങ്കമാലി-ശബരിമല റെയില്‍പാതയ്‌ക്കുള്ള ഭൂമിയേറ്റെടുക്കല്‍ ഉടന്‍ ആരംഭിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി റെയില്‍വെ വിദഗ്ധ സംഘം ജൂലൈയില്‍ കേരളത്തിലെത്തുമെന്ന് സംസ്ഥാന റെയില്‍വെ മന്ത്രി വി. അബ്ദുറഹിമാന്‍ അറിയിച്ചു. കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവുമായി മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ദല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയ്‌ക്കു ശേഷമാണ് മന്ത്രി ഇതറിയിച്ചത്.. അബ്ദുറഹിമാനു പുറമേ സംസ്ഥാന സര്‍ക്കാരിന്റെ ദല്‍ഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസും റെയില്‍ഭവനിലെ കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു.

Tags: Kerala GovernmentLand acquisitionSabari Railway line
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന്റെ പൊതുകടം 5 ലക്ഷം കോടി കവിഞ്ഞു

Kerala

സര്‍ക്കാര്‍ പണം അനുവദിക്കുന്നില്ല; പദ്ധതികള്‍ അവതാളത്തില്‍ ആനുകൂല്യങ്ങള്‍ കിട്ടാതെ ജനം വലയുന്നു

Kerala

ലോകായുക്ത നിയമഭേദഗതി ശരിവെച്ച്‌ ഹൈക്കോടതി

Kerala

ശബരിമല യുവതീപ്രവേശനത്തിൽ മലക്കം മറിഞ്ഞ് സംസ്ഥാനസർക്കാർ, നിലപാട് വ്യക്തമാക്കാതെ സുപ്രീം കോടതിയിൽ സത്യവാങ്മൂലം

അടിസ്ഥാന സൗകര്യങ്ങള്‍ പോലും പൂര്‍ത്തിയാക്കാതെ തിരുവനന്തപുരത്ത് ഉദ്ഘാടനം നടത്തിയ കായികഭവന്‍
Kerala

തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പണി പൂര്‍ത്തിയാക്കാതെ കായികഭവന്‍ ഉദ്ഘാടനം ചെയ്തു

പുതിയ വാര്‍ത്തകള്‍

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ക്യാമറ കണ്ണടയുമായി പോളിംഗ് ബൂത്തിൽ യുഡിഎഫ് ഇലക്ഷൻ ഏജന്റ്; ഉദുമയിൽ ബി.എം.ജമാലിനെതിരെ നടപടി, കണ്ണട പിടിച്ചെടുത്തു

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.