പത്തനംതിട്ട: പ്രതിഷ്ഠാ ദിനത്തോടനുബന്ധിച്ച പൂജകള്‍ക്കായി ശബരിമല നട ബുധനാഴ്ച തുറക്കും. വൈകുന്നേരം അഞ്ചിന് നട തുറക്കും.
തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍ കുമാര്‍ നമ്പൂതിരിയാണ് നട തുറക്കുക. ദീപം തെളിച്ച ശേഷം പതിനെട്ടാം പടിക്ക് താഴെ ആഴിയില്‍ അഗ്‌നി പകരും.
പ്രതിഷ്ഠാ ദിനം വ്യാഴാഴ്ചയാണ് . പ്രതിഷ്ഠാ ദിനത്തില്‍ പുലര്‍ച്ചെ അഞ്ചിന് നട തുറക്കും. തുടര്‍ന്ന് പൂജകള്‍ പൂര്‍ത്തിയാക്കി രാത്രി പത്തിന് നട അടയ്‌ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: