Agriculture

ഭൂജല വകുപ്പ് കുഴല്‍കിണര്‍ നിര്‍മ്മിച്ചുനല്‍കും, വെള്ളം കിട്ടിയില്ലെങ്കില്‍ 75 ശതമാനം തുക തിരികെ

Published by

പത്തനംതിട്ട: ഭൂജല വകുപ്പ് ജില്ലാ ഓഫീസ് മുഖേനെ കാര്‍ഷിക/ ഗാര്‍ഹിക/ വ്യവസായ ആവശ്യങ്ങള്‍ക്കായി പൊതുജനങ്ങള്‍ക്ക് സമയബന്ധിതമായി കുഴല്‍ കിണര്‍ (ബോര്‍വല്‍) നിര്‍മിച്ചു നല്‍കുന്നു. സാങ്കേതികമായി നിര്‍മാണം പരാജയപ്പെട്ടാല്‍ 75 ശതമാനം തുക തിരികെ നല്‍കും. ചെറുകിട /നാമമാത്ര കര്‍ഷകര്‍ക്ക് കാര്‍ഷിക ആവശ്യത്തിനുളള കുഴല്‍ കിണര്‍ നിര്‍മാണത്തിന് ബന്ധപ്പെട്ട കൃഷി ഓഫീസറുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ ഡ്രില്ലിംഗ് ചാര്‍ജിന്റെ 50 ശതമാനം സബ്സിഡി നല്‍കുമെന്നും ജില്ലാ ഓഫീസര്‍ അറിയിച്ചു.
ഫോണ്‍ : 0468 2224887.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts