Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പിച്ചച്ചട്ടിയുമായി വരില്ലെന്ന് പാക് പ്രധാനമന്ത്രി;സാമ്പത്തികപ്രതിസന്ധിയില്‍ നട്ടം തിരിയുന്ന പാകിസ്ഥാനില്‍ പിച്ചച്ചട്ടികളുമായി നിരവധി പേര്‍ തെരുവില്‍

പിച്ചച്ചട്ടിയുമായി പാകിസ്ഥാന്‍ മറ്റ് രാജ്യങ്ങളുടെ അടുത്ത് വരുമെന്ന് ആരും സ്വപ്നം കാണേണ്ടെന്ന പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ പ്രസ്താവനയില്‍ കഴമ്പില്ലെന്ന് കാണിക്കുന്നതാണ് പാകിസ്ഥാന്റെ പച്ചയായ യാഥാര്‍ത്ഥ്യം. അവിടെ സാമ്പത്തിക പ്രതിസന്ധി കാരണം നട്ടം തിരിയുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2025, 08:24 pm IST
in India, World
പാക് പ്രധാനമന്ത്രി (വലത്ത്) ഭക്ഷണത്തിനായി ക്യൂനില്‍ക്കുന്ന പാകിസ്ഥാനികള്‍ (ഇടത്ത്)

പാക് പ്രധാനമന്ത്രി (വലത്ത്) ഭക്ഷണത്തിനായി ക്യൂനില്‍ക്കുന്ന പാകിസ്ഥാനികള്‍ (ഇടത്ത്)

ന്യൂദല്‍ഹി: പിച്ചച്ചട്ടിയുമായി പാകിസ്ഥാന്‍ മറ്റ് രാജ്യങ്ങളുടെ അടുത്ത് വരുമെന്ന് ആരും സ്വപ്നം കാണേണ്ടെന്ന പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ പ്രസ്താവനയില്‍ കഴമ്പില്ലെന്ന് കാണിക്കുന്നതാണ് പാകിസ്ഥാന്റെ പച്ചയായ യാഥാര്‍ത്ഥ്യം. അവിടെ സാമ്പത്തിക പ്രതിസന്ധി കാരണം നട്ടം തിരിയുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്.

ഭക്ഷണം റേഷനായി കിട്ടാന്‍ വേണ്ടി മണിക്കൂറുകളോളം ഒരേ തരത്തിലുള്ള അലൂമിനിയം പാത്രങ്ങളും പിടിച്ചവരെ എങ്ങും കാണാം. പണമില്ലാത്തതിനാല്‍ റേഷന്‍ പോലും കൃത്യമായി വിതരണം ചെയ്യാന്‍ സാധിക്കുന്നില്ല. പാകിസ്ഥാന് ആഗോളനിക്ഷേപമാണ് വേണ്ടത്, അല്ലാതെ കര്‍ശനവ്യവസ്ഥകളോടെയുള്ള സാമ്പത്തിക സഹായമല്ലെന്ന് ഷെഹ്ബാസ് ഷെരീഫ് പറഞ്ഞാലും ഒരു രാജ്യമോ ആഗോള കമ്പനികളോ പാകിസ്ഥാനിലേക്ക് തിരി‍ഞ്ഞുനോക്കാന്‍ ഇഷ്ടപ്പെടുന്നില്ല. ചൈന ഒഴികെ. ചൈനയ്‌ക്കാണെങ്കില്‍ ഇന്ത്യയ്‌ക്കെതിരെയും മറ്റും സമ്മര്‍ദ്ദം ചെലുത്താനും അവരുടെ റെയില്‍ റോഡ് പദ്ധതികള്‍ പാകിസ്ഥാന്‍ വഴി കടത്തിവിടാനും ഉള്ള താല്‍പര്യമല്ലാതെ പാകിസ്ഥാനെ സഹായിക്കാനുള്ള അജണ്ടകള്‍ ഒന്നും ഇല്ല.

സിന്ധുനദീജലം പാകിസ്ഥാന്‍ കര്‍ഷകരെ പ്രക്ഷോഭകാരികളാക്കും

ഇന്ത്യ സിന്ധൂനദിയിലെ ജലം കൊടുക്കില്ലെന്നത് പാകിസ്ഥാന് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കാന്‍ പോകുന്നത്. ഇപ്പോഴേ ചെനാബും മറ്റും വറ്റി വരണ്ടിരിക്കുകയാണ്. ഭാവിയില്‍ പഞ്ചാബ് പ്രവിശ്യയിലെ കൃഷിയെ ബാധിക്കുമെന്നതിനാല്‍ അവിടുത്തെ നെല്ലറയായ പഞ്ചാബിലും സിന്ധിലും കര്‍ഷകര്‍ ആശങ്കയിലാണ്. പാക് അധീന കശ്മീലെ മിര്‍പൂര്‍ജില്ലയിലെ ത്ഡലം നദിക്ക് കുറുകെയുള്ള ഡാമില്‍ ജലനിരപ്പ് കുറയുകയാണ്. സിന്ധുനദിയിലെ ജലം എത്താത്തതാണ് കാരണം. ഇത് ഖാരിഫ് വിളകളെ ബാധിക്കും. അതിര്‍ത്തികടന്നുള്ള തീവ്രവാദം അവസാനിപ്പിക്കാം എന്ന ഉറപ്പ് കിട്ടാതെ ഇന്ത്യ സിന്ധുനദീജലം പാകിസ്ഥാന് കൊടുക്കാന്‍ പോകുന്നില്ല. അതല്ലെങ്കില്‍ അവിടുത്തെ കര്‍ഷകര്‍ പ്രക്ഷോഭകാരികളാകും. അത് പാകിസ്ഥാന്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കും.

പണമില്ലെങ്കിലും  വേണം ആയുധം
പണമില്ലെങ്കിലും ആയുധം വേണമെന്നതാണ് പാകിസ്ഥാന്റെ സ്ഥിതി. ഐഎംഎഫ് വായ്‌പാതുകയുടെ നല്ലൊരു ശതമാനം ആയുധം വാങ്ങാന്‍ ഉപയോഗിക്കണമെന്നതാണ് പാകിസ്ഥാന്റെ ആവശ്യം. ജനങ്ങളുടെ ക്ഷേമത്തിന് പണമില്ലെങ്കിലും ഇന്ത്യയെ ആക്രമിക്കാന്‍ ആയുധങ്ങള്‍ വേണമെന്നതാണ് പാകിസ്ഥാന്റെ ആവശ്യം. ഐഎംഎഫും ഈ ആവശ്യത്തിന് വഴങ്ങിയേക്കും. കാരണം ഇതുവഴി അമേരിക്കയിലെയും യൂറോപ്പിലേയും ആയുധക്കമ്പനികള്‍ക്ക് നല്ല കോളാണ്. അത് ഐഎംഎഫിലും താല്‍പര്യമായേക്കുമെന്നും ചില സാമ്പത്തികവിദഗ്ധര്‍ വിലയിരുത്തുന്നു. അല്ലെങ്കില്‍ പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തി 26 പേരെ കൊലപ്പെടുത്തിയ പാകിസ്ഥാന് എന്തിനാണ് ഓപ്പറേഷന്‍ സിന്ദൂറിനിടയില്‍ 700 കോടി ഡോളര്‍ വായ്‌പയായി അനുവദിച്ചത് എന്ന ചോദ്യത്തിന് ഇനിയും ഉത്തരമില്ല.

പാകിസ്ഥാന്‍ നല്‍കേണ്ട വായ്‌പാ തിരിച്ചടവുകള്‍ പലതും മുടങ്ങിയിരിക്കുന്നു. ഐഎംഎഫ് മുന്നോട്ട് വെച്ച ക്ഷേമപദ്ധതികള്‍ പണമില്ലായ്‌മ മൂലം ഞെങ്ങിഞെരുങ്ങുകയാണ്. 700 കോടി ഡോളര്‍ ആണ് ഐഎംഎഫ് പാകിസ്ഥാന് നല്‍കാന്‍ പോകുന്നത്. പക്ഷെ ചില കര്‍ശന വ്യവസ്ഥകളോടെ മാത്രമേ അത് നല്‍കൂ. വൈദ്യുതി ചാര്‍ജ് കുത്തനെ ഉയര്‍ത്തും. കൂടുതല്‍ മേഖലകളില്‍ നികുതി ഏര്‍പ്പെടുത്തും. സാമൂഹ്യസുരക്ഷയുടെ ഭാഗമായുള്ള സൗജന്യങ്ങള്‍ പലതും നിര്‍ത്തലാക്കേണ്ടിവരും. സാമൂഹ്യക്ഷേമപദ്ധതികള്‍ മുഴുവന്‍ വെട്ടിച്ചുരുക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ഐഎംഎഫ്. കര്‍ഷകര്‍ക്കുള്ള ധനസഹായവും വെട്ടിച്ചുരുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഐഎംഎഫ് വായ്‌പ തടയുന്നതില്‍ ഇന്ത്യ പരാജയപ്പെട്ടെങ്കിലും, പാകിസ്ഥാനുള്ള ലോകബാങ്ക് വായ്‌പ തടയാന്‍ ഇന്ത്യ ശ്രമിക്കുന്നുണ്ട്. മാത്രമല്ല, പാകിസ്ഥാനെ തീവ്രവാദത്തിന്റെ പേരില്‍ ഫൈനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സിന്റെ (എഫ്എടിഎഫ്) ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്താനും ഇന്ത്യ ശ്രമിക്കുന്നുണ്ട്. അങ്ങിനെയെങ്കില്‍ പാകിസ്ഥാന് ഉടനെ പുറത്തുനിന്നുള്ള സാമ്പത്തിക സഹായങ്ങള്‍ നിര്‍ത്തലാക്കാന്‍ സാധിക്കും. ഇതെല്ലാം പാകിസ്ഥാനെ വരും നാളുകളില്‍ കൂടുതല്‍ ഞെരുക്കത്തിലാക്കും. കൂടുതല്‍ പിച്ചച്ചട്ടിക്കാരെ ഈ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്നുറപ്പ്. ഇവര്‍ നാളെ ഏത് രാജ്യത്തേക്കാണ് പിച്ചച്ചട്ടിയുമായി ഇറങ്ങുക എന്നത് മാത്രമേ ശ്രദ്ധിക്കേണ്ടതുള്ളൂ.

 

Tags: pakistanLoanpovertyIMFShehbazSharifbegbowl
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മരിയ ഷഹബാസിനെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് വിവാഹം കഴിപ്പിച്ച കേസ്: പ്രായപൂർത്തിയാകാത്ത ക്രിസ്ത്യൻ പെൺകുട്ടിക്ക് നീതി ലഭിക്കാത്തത് എന്തുകൊണ്ട്?

World

പാകിസ്ഥാന്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക്, കടം നല്‍കിയ 200 കോടി ഡോളര്‍ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ട് യുഎഇ

India

‘നാവികസേന കടൽമാർഗം പാകിസ്ഥാനെ ആക്രമിക്കാൻ നിമിഷങ്ങള്‍ ബാക്കി…അപ്പോഴേക്കും പാകിസ്ഥാന്‍ കാലില്‍ വീണു, ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തി

News

എൻഡിഎ അധികാരത്തിൽവന്നാൽ ശബരിമല സ്വർണ്ണ മോഷണക്കേസ് രണ്ടുമാസത്തിനകം സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി

India

യുദ്ധമുണ്ടായാൽ കൊൽക്കത്തയിൽ ആക്രമണം നടത്തും; ഇന്ത്യക്കെതിരെ ഭീഷണിയുമായി പാക് പ്രതിരോധ മന്ത്രി

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.