Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സ്വന്തം നാട്ടുകാരുടെ മുന്‍പിലും ഗുകേഷ് മാഗ്നസ് കാള്‍സനെ നാണം കെടുത്തുമോ? കാള്‍സനെ പിന്നിലാക്കി ഗുകേഷ് രണ്ടാമത്; അര്‍ജുനെയും വീഴ്‌ത്തി

മാഗ്നസ് കാള്‍സന് കഴിഞ്ഞ 14 വര്‍ഷമായി ആഗോള ചെസ് ഫെഡറേഷനായ ഫിഡെയുടെ റാങ്കിങ്ങില്‍ ലോക ഒന്നാം നമ്പര്‍ താരമാണ്. നോര്‍വ്വെ ചെസ്സില്‍ കഴിഞ്ഞ തവണത്തെ ചാമ്പ്യനുമാണ്. പക്ഷെ ഇക്കുറി നോര്‍വ്വെ ചെസ് കിരീടം നിലനിര്‍ത്താനാകാതെ നാട്ടുകാരുടെ മുന്‍പില്‍ കാള്‍സന്‍ നാണം കെടുമോ എന്നേ ഇനി അറിയാനുള്ളൂ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2025, 05:22 pm IST
in Sports

സ്റ്റാവംഗര്‍: മാഗ്നസ് കാള്‍സന് കഴിഞ്ഞ 14 വര്‍ഷമായി ആഗോള ചെസ് ഫെഡറേഷനായ ഫിഡെയുടെ റാങ്കിങ്ങില്‍ ലോക ഒന്നാം നമ്പര്‍ താരമാണ്. നോര്‍വ്വെ ചെസ്സില്‍ കഴിഞ്ഞ തവണത്തെ ചാമ്പ്യനുമാണ്. പക്ഷെ ഇക്കുറി നോര്‍വ്വെ ചെസ് കിരീടം നിലനിര്‍ത്താനാകാതെ നാട്ടുകാരുടെ മുന്‍പില്‍ കാള്‍സന്‍ നാണം കെടുമോ എന്നേ ഇനി അറിയാനുള്ളൂ.

അഞ്ചാം ഗെയിമില്‍ ഗുകേഷില്‍ നിന്നും ക്ലാസിക്കല്‍ ഗെയിമില്‍ തോല്‍വി ഏറ്റുവാങ്ങി എന്ന നാണക്കേേടില്‍ നിന്നും മാഗ്നസ് കാള്‍സന്‍ മുക്തനായിട്ടില്ല. നോര്‍വ്വെയിലും സമൂഹമാധ്യമങ്ങളില്‍ കാള്‍സനെതിരെ പരിഹാസം ഉയരുന്നുണ്ട്. ടൂര്‍ണ്ണമെന്‍റില്‍ അഞ്ചാം ഗെയിം വരെ ഒന്നാം സ്ഥാനത്ത് നിന്ന കാള്‍സനാണ് ആറാം റൗണ്ടില്‍ ഗുകേഷുമായി തോറ്റതോടെ ഇപ്പോള്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുന്നത്. ഇനി രണ്ട് റൗണ്ട് കൂടിയേ മത്സരം ബാക്കിയുള്ളൂ. ഗുകേഷിനോട് തോല്‍വി ഏറ്റുവാങ്ങിയതിന് പുറമെ നോര്‍വെ ചെസ് കിരീടം കൂടി കൈവിട്ടാല്‍ കാള്‍സന് നാട്ടുകാരുടെ മുഖത്ത് നോക്കാന്‍ കഴിയില്ല എന്നതാണ് സ്ഥിതി.

ആദ്യറൗണ്ടുകളിലെ തിരിച്ചടികള്‍ പിന്നിട്ട ഗുകേഷ് ഇപ്പോള്‍ വലിയ ആത്മവിശ്വാസത്തിലാണ്. ഏഴാം റൗണ്ടില്‍ സ്വന്തം നാട്ടുകാരനായ അര്‍ജുന്‍ എരിഗെയ്സിയെ ക്ലാസിക്കല്‍ ഗെയിമില്‍ തോല്‍പിച്ച് മൂന്ന് പോയിന്‍റ് കൂടി നേടിയതോടെ ഗുകേഷ് പോയിന്‍റ് നിലയില്‍ കാള്‍സനെ പിന്തള്ളി 11.5 പോയിന്‍റോടെ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. 11 പോയിന്‍റ് മാത്രമുള്ള കാള്‍സന്‍ മൂന്നാം സ്ഥാനത്താണ്.

ഒന്നാം സ്ഥാനത്ത് യുഎസിന്റെ ഫാബിയാനോ കരുവാനയാണ്. ഏഴാം റൗണ്ടില്‍ കരുവാന ചൈനയുടെ വെയ് യിയ്‌ക്കെതിരെ ക്ലാസിക് ഗെയിമില്‍ വിജയം നേടിയതോടെയാണ് കരുവാന 12.5 പോയിന്‍റോടെ ഒന്നാം സ്ഥാനത്തെത്തിയത്. ആറാം റൗണ്ടില്‍ ഗുകേഷിനോട് ഏറ്റ തോല്‍വിക്ക് ശേഷം കാള്‍സന്‍ ഉണര്‍ന്നിട്ടില്ല. അമേരിക്കയുടെ ഹികാരു നകാമുറയെയാണ് ഏഴാം റൗണ്ടില്‍ മാഗ്നസ് കാള്‍സന്‍ ആമഗെഡോണ്‍ ഗെയിമില്‍ തോലിപിച്ചത്. അതിനാല്‍ ഒന്നര പോയിന്‍റ് കൂടി ലഭിച്ചതോടെ 11 പോയിന്‍റേ ഉള്ളൂ. ഒന്നാം സ്ഥാനത്ത് നിന്നിരുന്ന കാള്‍സനാണ് ഇപ്പോള്‍ മൂന്നാം സ്ഥാനത്തേക്ക് വീണുപോയിരിക്കുന്നത്.

തിരിച്ചടിയുടെ ആഘാതത്തില്‍ കാള്‍സന്‍ മൗനിയുമാണ്. ഗുകേഷിനെ ലോക ചെസ് കിരീടം നേടാന്‍ യോഗ്യനല്ലെന്ന് നടത്തിയ വിമര്‍ശനമെല്ലാം ഗുകേഷ് തോല്‍പിച്ചതോടെ പാഴായിരിക്കുന്നു. ഗുകേഷാകട്ടെ, കാള്‍സനെതിരെ ക്ലാസിക്കല്‍ വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ്. ആ ആത്മവിശ്വാസമാണ് അര്‍ജുന്‍ എരിഗെയ്സിയെപ്പോലെ മിടുക്കനായ കളിക്കാരനെ ക്ലാസിക്കല്‍ ഗെയിമില്‍ തകര്‍ക്കാന്‍ ഗുകേഷിനെ സഹായിച്ചത്.

ഗുകേഷിനെ തുണയ്‌ക്കുന്നത് ഭാഗ്യമോ? അതോ  ദൃഢനിശ്ചയത്തിന്റെ പ്രതിഫലമോ?

ഇന്ത്യയുടെ അര്‍ജുന്‍ എരിഗെയ്സിക്ക് മുന്‍പില്‍ ഗുകേഷ് പലപ്പോഴും പരാജയപ്പെട്ടിട്ടുള്ള ചരിത്രമാണുള്ളത്. ഇരുവരും ഏറ്റുമുട്ടിയതില്‍ ആറിലും അര്‍ജുന്‍ ആണ് ജയിച്ചിരിക്കുന്നത്. നോര്‍വ്വെയിലും രണ്ടാം റൗണ്ടില്‍ അര്‍ജുന്‍ ജയിച്ചിരുന്നു. ഏഴാം റൗണ്ടില്‍ ഗുകേഷ് തോല്‍ക്കുമെന്ന് ഉറപ്പിച്ച ഗെയിമിലാണ് വിജയിച്ചത്. അവസാനം വരെ പൊരുതി നിന്ന ഗുകേഷ് അര്‍ജുന്‍ എരിഗെയ്സി വരുത്തിയ പിഴവില്‍ കയറി വിജയം പിടിച്ചെടുക്കുകയായിരുന്നു. 100ല്‍ 99 ശതമാനവും തോല്‍ക്കുമെന്ന് ഉറപ്പായ ഗെയിമാണ് ജയിച്ചതെന്ന് ഗുകേഷ്.

ആറാം റൗണ്ടില്‍ മാഗ്നസ് കാള്‍സന്‍ എന്ന ലോക ഒന്നാം നമ്പര്‍താരത്തെ റുയ് ലോപസ് ഓപ്പണിംഗിലൂടെ വീഴ്‌ത്തിയ ഗുകേഷിന്റെ കളിയും ഗുകേഷ് 99 ശതമാനവും തോല്‍ക്കുമെന്ന് ഉറപ്പിച്ച ഗെയിമാണ്. പക്ഷെ അവസാന നിമിഷത്തില്‍ കാള്‍സന്‍ വരുത്തിയ പിഴവില്‍ കയറിപ്പിടിച്ചാണ് വിജയിച്ചത്. എല്ലായ്‌പോഴും ഗുകേഷിനെ ഭാഗ്യം തുണയ്‌ക്കുകയാണോ എന്ന ചോദ്യംവും സമൂഹമാധ്യമത്തില്‍ ഉയരുന്നു

മോദിയുടെ പ്രശംസ

An exceptional achievement by Gukesh! Congratulations to him for triumphing over the very best. His first-ever win against Magnus Carlsen in Round 6 of Norway Chess 2025 showcases his brilliance and dedication. Wishing him continued success in the journey ahead.@DGukesh pic.twitter.com/TjxyPzn3uN

— Narendra Modi (@narendramodi) June 2, 2025

ഇതിനിടെ ഗുകേഷിനെ തേടി പ്രധാനമന്ത്രി മോദിയുടെ പ്രശംസയും എത്തി. ആദ്യമായി ക്ലാസിക്കല്‍ ഗെയിമില്‍ മാഗ്നസ് കാള്‍സനെ തോല്‍പിച്ച ഗുകേഷിന് അഭിനന്ദനങ്ങള്‍ എന്നാണ് മോദി കുറിച്ചത്. ആറാം റൗണ്ടില്‍ സമര്‍പ്പണവും അസാമാന്യമികവും ആണ് ഗുകേഷിന് വിജയത്തിന് തുണയായതെന്നും കുറിച്ച മോദി വരും യാത്രകളിലും തുടര്‍ച്ചയായ വിജയം നേരുകയും ചെയ്തു.

മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് കൊനേരു ഹംപി
ഏഴാം റൗണ്ടില്‍ ഉക്രൈന്റെ അന്ന മ്യൂസിചുകിനോട് ആമഗെഡോണ്‍ ഗെയിമില്‍ തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യയുടെ കൊനേരു ഹംപി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. കൊനേരു ഹംപിയ്‌ക്ക് 10.5 പോയിന്‍റേ ഉള്ളൂ. ലോക വനിതാ ചെസ് ചാമ്പ്യന്‍ കൂടിയായ ജു വെന്‍ജുന്‍ ഏഴാം റൗണ്ടില്‍ ഇറാന്റെ സാറ കാദമിനെ ക്ലാസിക്കല്‍ ഗെയിമില്‍ തോല്‍പിച്ചതോടെയാണ് 11.5 പോയിന്‍റോടെ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നത്. 11 പോയിന്‍റോടെ അന്ന മ്യൂസിചുക് രണ്ടാം സ്ഥാനത്തെത്തി. ചൈനയുടെ തന്നെ ലെയ് ടിംഗ്ജീയില്‍ നിന്നും തോല്‍വി ഏറ്റുവാങ്ങിയതോടെ പ്രതീക്ഷകള്‍ അസ്തമിച്ച വൈശാലി എട്ട് പോയിന്‍റോടെ അഞ്ചാം സ്ഥാനത്താണ്.

Tags: Norwaychess2025Magnus carlsenChessGukeshFabianocaruanaGukeshDNorwaychessArjunerigaisi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Chess

കളിയിലേക്ക് തിരിച്ചുവന്ന് പ്രജ്ഞാനന്ദ, യുഎസ് താരം ഹികാരുവിനെ സമനിലയില്‍ തളച്ചു, മൂന്നര പോയിന്റെങ്കിലും ഇനിയുള്ള ഏഴ് റൗണ്ടില്‍ തിരിച്ചുവരാം

Sports

ജയിക്കാനുള്ള അവസരം കളഞ്ഞുകുളിച്ചു,  പ്രജ്ഞാനന്ദയുടെ കാന്‍ഡിഡേറ്റ് മോഹം കെട്ടു; ഹികാരുവിനെ അട്ടിമറിച്ച ജവോഖിര്‍ സിന്‍ഡൊറോവ് മുന്നില്‍ 

ദിവ്യ ദേശ് മുഖ് (ഇടത്ത്) ആര്‍.വൈശാലി (വലത്ത്)
Chess

ഇന്ത്യയുടെ കിരീട പ്രതീക്ഷയായ ദിവ്യ ദേശ്മുഖിനും കാന്‍ഡിഡേറ്റ്സില്‍ തോല്‍വി; സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ച് വേദനയായി

Sports

കാന്‍ഡിഡേറ്റ് ചെസ്സില്‍ പ്രജ്ഞാനന്ദയുടെ കുതിപ്പിന് തടയിട്ട് ജവോഖിര്‍ സിന്‍ഡൊറോവ്; യുഎസ് താരം ഫാബിയാനോയെയും വീഴ്‌ത്തി സിന്‍ഡൊറോവ്

Sports

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.