World

ശത്രു ഡ്രോണുകളെ ലേസര്‍ ഉപയോഗിച്ച് വെടിവച്ചിടുന്ന ആദ്യരാജ്യമായി ഇസ്രയേല്‍

Published by

ടെല്‍അവീവ്: ലേസര്‍ ആയുധം ഉപയോഗിച്ച് ശത്രു ഡ്രോണുകളെ വെടിവച്ചിടുന്ന ആദ്യ രാജ്യമായി ഇസ്രയേല്‍. ഗാസയിലെ യുദ്ധക്കളത്തില്‍ ഇസ്രയേല്‍ വ്യോമസേന വിന്യസിച്ച ഒരു പ്രോട്ടോടൈപ്പ് ലേസര്‍ എയര്‍ ഡിഫന്‍സ് സിസ്റ്റം ആണ് ഈ സുപ്രധാന വിജയം സ്വന്തമാക്കിയത്.

ഇസ്രയേല്‍ വ്യോമസേനയുടെ ഏരിയല്‍ ഡിഫന്‍സ് അറേ ലേസര്‍ എയര്‍ ഡിഫന്‍സ് സിസ്റ്റം ഉപയോഗിച്ച് ശത്രു രാജ്യത്തിന്റെ ഡ്രോണുകളെ വിജയകരമായി വെടിവെച്ചിട്ടു. ഇസ്രയേല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റഫേല്‍ അഡ്വാന്‍സ്ഡ് ഡിഫന്‍സ് സിസ്റ്റംസ് ആണ് ഈ ലേസര്‍ ആയുധം വികസിപ്പിച്ചെടുത്തത്.

ഡ്രോണുകള്‍ പോലുള്ള വ്യോമ ഭീഷണികളെ കടുത്ത ചൂട് ഉപയോഗിച്ച് നശിപ്പിക്കുന്നതിന് ഒരു കേന്ദ്രീകൃത പ്രകാശകിരണം ഉപയോഗിക്കുന്നതാണ് പ്രോട്ടോടൈപ്പ് ലേസര്‍ എയര്‍ ഡിഫന്‍സ് സിസ്റ്റം.

പരമ്പരാഗത മിസൈല്‍ ഇന്റര്‍സെപ്റ്ററുകളില്‍ നിന്ന് വ്യത്യസ്തമായി ചെറുതും വിലകുറഞ്ഞതുമായ ലക്ഷ്യങ്ങള്‍ക്കെതിരെ കുറഞ്ഞ ചെലവിലും വേഗത്തിലുള്ള പ്രതികരണത്തിനും ലേസര്‍ സംവിധാനങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്നതാണ്.

ഒരു യഥാര്‍ത്ഥ യുദ്ധത്തില്‍ ഇത്രയും ശക്തമായ ലേസര്‍ ബീം ഉപയോഗിക്കുന്നത് ഇതാദ്യമാണെന്നും അത് വിജയകരമായി നടപ്പിലാക്കി എന്നും ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയത്തിലെ ബ്രിഗേഡിയര്‍ ജനറല്‍ ജൂഡ എല്‍മകായസ് വ്യക്തമാക്കി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by