കോട്ടയം: 14 കാരിയെ പീഡിപ്പിച്ച 74കാരന് 12 വര്‍ഷം തടവും 40,000 രൂപ പിഴയും ശിക്ഷ. നാട്ടകം മാടമ്പ്കാട്ടുഭാഗത്ത് ചോതിനിവാസില് എം കെ സോമനെയാണ് ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് പി.എസ് സൈമ ശിക്ഷിച്ചത്. പിഴ ഒടുക്കാന്‍ തയ്യാറായില്ലെങ്കില്‍ 9 മാസം അധിക തടവ് അനുഭവിക്കണം. പിഴത്തുക അതിജീവിതയ്ക്ക് നല്‍കണം. ചിങ്ങവനം പോലീസ് സബ് ഇന്‍സ്പെക്ടറായിരുന്ന ഇ എം സജീര്‍ രജിസ്റ്റര്‍ ചെയ്ത കേസ്സില്‍ പ്രോസിക്യൂഷനുവേണ്ടി പബ്ളിക്ക് പ്രോസിക്യൂട്ടര്‍ പി എസ് മനോജ് ഹാജരായി. 16 സാക്ഷികളും 25 പ്രമാണങ്ങളും കോടതിയില്‍ പരിഗണിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: