തിരുവനന്തപുരം: ജില്ലാ കളക്ടര്‍മാരുടെ സഹായത്തിനായുള്ള ഡഫേദാര്‍ തസ്തിക നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍. പിഎസ്സിയിലെ 21 ഡഫേദാര്‍ തസ്തിക നിര്‍ത്തലാക്കാനാണ് സര്‍ക്കാര്‍ നീക്കം.
ഡഫേദാര്‍ തസ്തിക അറ്റന്‍ഡര്‍ തസ്തികകളാക്കി മാറ്റും. പിഎസ്സി ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു. അറ്റന്‍ന്റര്‍ തസ്തികകളിലെ സ്ഥാനക്കയറ്റ തസ്തികയാണ് ഡഫേദാര്‍. എന്നാല്‍ അറ്റന്‍ന്റര്‍ സ്ഥാനത്ത് നിന്ന് സ്ഥാനക്കയറ്റം നേടി ഡഫേദാര്‍ പോസ്റ്റ് ഏറ്റെടുക്കാന്‍ തയാറാകാത്ത കൂടുതല്‍ ആളുകളുണ്ട്.
സംസ്ഥാനത്ത് ഒഴിഞ്ഞുകിടക്കുന്ന 13 ഡഫേദാര്‍ പോസ്റ്റുകളാണുളളത്. അറ്റന്‍ഡര്‍ തസ്തികയില്‍ കയറുന്ന ഒരാള്‍ക്ക് ഡഫേദാര്‍ ആയി സ്ഥാനക്കയറ്റം കിട്ടിയാല്‍ വിരമിക്കുന്ന കാലം വരെ ഡഫേദാര്‍ ആയി തുടരേണ്ട സാഹചര്യമാണ്.അതിനാലാണ് പ്രൊമോഷന് തസ്തികയായി ഇത് ഏറ്റെടുക്കാന്‍ ജീവനക്കാര്‍ തയാറാകാത്തത്.പകരം അറ്റന്‍ഡര്‍ തസ്തികയിലിരുന്നുകൊണ്ട് വര്‍ക്കിംഗ് അറേഞ്ച്മെന്റിന്റെ ഭാഗമായാണ് ഈ പോസ്റ്റ് ഏറ്റെടുക്കാന്‍ തയാറാകുന്നത്.ഈ സാഹചര്യത്തിലാണ് തസ്തിക നിര്‍ത്തലാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: