Kerala

കൊല്ലങ്കോട് വെള്ളച്ചാട്ടത്തില്‍ വിനോദസഞ്ചാരി മരിച്ചു

സുഹൃത്തുക്കള്‍ക്കൊപ്പമാണ് സജീഷ് വെള്ളച്ചാട്ടം കാണാന്‍ എത്തിയത്

Published by

പാലക്കാട്: കൊല്ലങ്കോട് വെള്ളച്ചാട്ടത്തില്‍ വിനോദസഞ്ചാരി മരിച്ചു. മുതലമട നണ്ടന്‍കിഴായ സ്വദേശി സജീഷ്(27) ആണ് മരിച്ചത്.
യുവാവ് വെള്ളരിമേട് വെള്ളച്ചാട്ടത്തില്‍ നിന്ന് കാല്‍വഴുതി മലയിടുക്കിലേക്ക് വീഴുകയായിരുന്നു. ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് അപകടം.

സുഹൃത്തുക്കള്‍ക്കൊപ്പമാണ് സജീഷ് വെള്ളച്ചാട്ടം കാണാന്‍ എത്തിയത്.അപകടത്തില്‍പ്പെട്ട ഉടന്‍ അഗ്നിരക്ഷാ സേന സ്ഥലത്തെത്തി സജീഷിനെ നെന്മാറയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by