ഹൈദരാബാദ്: തായ്ലന്ഡില് നിന്നുള്ള ഒപാല്‍ സുചാത ചുങ്ശ്രീ ലോക സുന്ദരി.എഴുപത്തി രണ്ടാമത് ലോക സുന്ദരി മത്സരത്തിലാണ് ഇത്.
ഹൈദരാബാദില്‍ ആയിരുന്നു മത്സരം.മിസ് ഇന്ത്യ നന്ദിനി ഗുപ്ത അവസാന എട്ടില്‍ ഇടംപിടിക്കാതെ പുറത്തായി.എട്ട് വര്‍ഷം മുന്‍പ് മിസ് വേള്‍ഡായി ഇന്ത്യയില്‍ നിന്നുളള മാനുഷി ചില്ലര്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പിന്നീട് ഇന്ത്യയില്‍ നിന്ന് ആരും കിരീടം നേടിയിട്ടില്ല.
ബ്രസീല്‍, മാര്‍ട്ടിനിക്, എത്യോപ്യ, നമീബിയ, പോളണ്ട്, യുക്രെയിന്, ഫിലിപ്പീന്‍സ്, തായ്ലന്ഡ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് അവസാന എട്ടില്‍ ഇടം പിടിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: